സ്വാശ്രയകേസില്‍ സര്‍ക്കാരിന് തിരിച്ചടി; കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

ദില്ലി : സ്വാശ്രയ കേസില്‍ കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഉയര്‍ന്ന ഫീസില്‍ പ്രവേശനം നടത്താന്‍ ഈ മെഡിക്കല്‍ കോളേജുകള്‍ക്ക് ഹൈക്കോടതി നല്‍കിയ അനുമതി റദ്ദാക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ കൗണ്‍സലിംഗ് തുടങ്ങാറായ ഈ വേളയില്‍ ഒന്നും ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സ്വാശ്രയ ഫീസ് സംബന്ധിച്ച തര്‍ക്കത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കട്ടെയെന്നും സുപ്രീംകോടതി പറഞ്ഞു.

പാലക്കാട്ടെ കരുണ മെഡിക്കല്‍ കോളേജിന് ഏഴുലക്ഷത്തി നാല്‍പ്പത്തി അയ്യായിരം രൂപയും, കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍ കോളേജിന് 10 ലക്ഷവും വാര്‍ഷിക ഫീസ് ഈടാക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്.

DONT MISS
Top