‘വാക്ക് മാറ്റുന്ന ശീലം പണ്ടുമില്ല, ഇപ്പോളുമില്ല’; ധാര്‍ഷ്ട്യമെന്നും ധിക്കാരമെന്നും ആരോപിക്കുന്നവര്‍ക്ക് പിണറായി വിജയന്റെ മറുപടി

പിണറായി വിജയന്‍ (ഫയല്‍)

പിണറായി വിജയന്‍ (ഫയല്‍)

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐയ്ക്കും കടുത്ത വിമര്‍ശനവും, ഒപ്പം ചെന്നിത്തലയ്ക്കും യുഡിഎഫിനും കണക്കറ്റ് പരിഹാസവും സമ്മാനിച്ചായിരുന്നു കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം. ഒപ്പം  സ്വാശ്രയവിഷയത്തില്‍ ധാര്‍ഷ്ട്യമോ ധിക്കാരമോ സര്‍ക്കാരിനുണ്ടായിരുന്നില്ലെന്ന് പിണറായി വ്യക്തമാക്കി. എന്താണോ പറഞ്ഞത് അക്കാര്യത്തിലുറച്ചുനിന്നിട്ടുണ്ടെന്നും പിണറായി കോഴിക്കോട് പറഞ്ഞു. ‘അങ്ങനെ വാക്ക് മാറ്റുന്ന ശീലം തനിക്ക് പണ്ടേയില്ലെന്നും ഇപ്പോളുമില്ല’ എന്നും പിണറായി ഓര്‍മ്മിപ്പിച്ചു. ഒരു നിര്‍ദേശവും മുന്നോട്ടുവെക്കാന്‍ കഴിയാത്ത പ്രതിപക്ഷം പിന്നെ കയറിപിടിച്ചത് പരിയാരത്തിന്റെ മുകളിലായിരുന്നുവെന്നും പിണറായി പറയുന്നു.

സ്വാശ്രയ വിഷയത്തില്‍ നിയമസഭയില്‍ നടന്ന നിരാഹാര സമരത്തെ കണക്കറ്റ് പരിഹസിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗമത്രയും. അപക്വമതികളായ ചിലരുടെ നിര്‍ബന്ധമായിരുന്നു ഈ സമരം. തെറ്റായ രീതിയില്‍ ഒരു സമരം ആരംഭിച്ചാല്‍ എന്താണോ സംഭിവിക്കുക, അത് നിരാഹാര സമരത്തിനും സംഭവിച്ചുവെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. നിയമസഭ പിരിഞ്ഞതിന് ശേഷം ആദ്യമായി കോഴിക്കോെട്ട പൊതുവേദിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭാ കാലയളവില്‍ നടന്ന സംഭവവികാസങ്ങളെ വിശദീകരിക്കുകയായിരുന്നു. സ്വാശ്രയ വിഷയത്തില്‍ യഥാര്‍ത്ഥത്തില്‍ സഭയില്‍ നടന്നത് എന്താണ് എന്ന് പൊതുജനം അറിയണം. ഈ തവണത്തെ ഫീസ് വര്‍ധനവിനെ എല്ലാവരും തത്വത്തില്‍ അഗീകരിച്ചാണ്. എന്നാല്‍ ചില അപക്വമതികളുടെ നിര്‍ബന്ധമായിരുന്നു സഭയിലെ നിരാഹാര സമരം, തെറ്റായ രീതിയില്‍ തുടങ്ങിയ സമരത്തിന് സംഭവിക്കേണ്ടത് സംഭവിച്ചു

വര്‍ഗീയതയുടെ ആപത്ത് പെരുകുന്ന കാലത്ത് അതീവ ജാഗ്രത പാലിക്കണം എന്ന് പറഞ്ഞ മുഖ്യമന്ത്രി പോപ്പുലര്‍ഫ്രണ്ടിനും എസ്ഡിപിഐക്കുമെല്ലാം അന്താരാഷ്ട്ര തീവ്രവാദ ബന്ധമുണ്ടെന്നും വ്യക്തമാക്കി. മറുഭാഗത്ത് കോപ്പുകൂട്ടുന്ന ആര്‍എസ്സ്എസ്സിനെയും ശക്തമായ ഭാഷയിലാണ് പിണറായി വിമര്‍ശിച്ചത്

DONT MISS
Top