ഏഷ്യന്‍ ചാമ്പ്യന്‍ ട്രോഫിക്കുള്ള ഹോക്കി ടീം പ്രഖ്യാപിച്ചു; ശ്രീജേഷ് ക്യാപ്റ്റന്‍

ഫയല് ചിത്രം

ഫയല്‍‍ ചിത്രം

ബംഗലൂരു: ഈ മാസം 20 മുതല്‍ 30 വരേ മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ മലയാളി താരം പി ആര്‍ ശ്രീജേഷ് നയിക്കും. മിഡ്ഫീല്‍ഡര്‍ മന്‍പ്രീത് സിംഗിനെ ഉപനായകനായും തിരഞ്ഞെടുത്തു. ചാമ്പ്യന്‍ഷിപ്പിനുള്ള 18 അംഗ ടീമിനേയും ഇന്ന് പ്രഖ്യപിച്ചു. കാല്‍മുട്ടിനേറ്റ പരുക്ക്മൂലം ഒളിംപിക് ടീമില്‍ നിന്ന് പുറത്തായ ബൈരേന്ദ്ര ലകാര മടങ്ങിയെത്തിയതാണ് ടീമിലെ പ്രധാന മാറ്റം. വിആര്‍ രഗുനാഥിന് വിശ്രമം അനുവദിച്ച അധികൃതര്‍ പ്രതിരോധ താരം ജസ്ജിത് സിംഗ് കുലറിനെ ടീമിലേക്ക് മടക്കി കൊണ്ടു വന്നിടുണ്ട്.

രൂപീന്ദര്‍ സിംഗ്, എസ്കെ ഉത്തപ്പ, ദേവീന്ദര്‍ മാലിക് എന്നിവരോടൊപ്പം ബൈരേന്ദ്ര കൂടി ടീമിലെത്തുന്നതോടെ ശക്തമായ പ്രതിരോധ നിരയായിരിക്കും ഇന്ത്യയുടേത്. മുന്നേറ്റത്തില്‍ ആകാശ്ദീപ് സിംഗ്, രമണ്‍ദീപ് സിംഗ് എന്നിവര്‍ക്ക് പകരം ദല്‍വീന്ദര്‍ സിഗും ലളിത് കുമാറും ഇറങ്ങും .ആകാശ് ചികിതേ ആണ് രണ്ടാം ഗോളി. ഇന്ത്യക്ക് പുറമേ കൊറിയ, പാക്കിസ്താന്‍, ജപ്പാന്‍, ചൈന എന്നീ ടീമുകളും ആതിഥേയരായ മലേഷ്യയുമാണ് ചാമ്പ്യന്‍ഷിപ്പുകളില്‍ മാറ്റുരക്കുന്നത്.പാക്കിസ്താനാണ് നിലവിലെ ചാമ്പ്യന്‍മാര്‍. ഒളിംപികസിന് രണ്ട് മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന ടൂര്‍ണമെന്റ് ടീമുകള്‍ക്കെല്ലാം ഏറെ നിര്‍ണായകമാണ്.

ടീം
ഗോള്‍ കീപ്പര്‍മാര്‍ : പി.ആര്‍ ശ്രീജേഷ്, ആകാശ് ചികിതേ
പ്രതിരോധം: രുപീന്ദര്‍പാല്‍ സിംഗ്, പ്രദീപ് മോര്‍, ജസ്ജിത് സിംഗ് കുലര്‍, ബൈരേന്ദ്ര ലകാര, കോട്ജിത് സിംഗ്, സുരേന്ദര്‍ കുമാര്‍

മധ്യനിര: മന്‍പ്രീത് സിംഗ്, സര്‍ദാര്‍ സിംഗ്, എസ്‌കെ ഉത്തപ്പ, ദേവീന്ദര്‍ വാത്മീകി, ചിക്ലേന്‍സന സിംഗ്

മുന്നേറ്റം: ദല്‍വീന്ദര്‍ സിംഗ്, വിഎസ് സുനില്‍, ലളിത് കുമാര്‍, നികിന്‍ തിമ്മയ, അഫന്‍ യൂസഫ്

DONT MISS
Top