ബിസിസിഐയ്ക്ക് പകരം പ്രത്യേക സമിതിയെ രൂപീകരിക്കണമെന്ന് സുപ്രീം കോടതിയില്‍ അമിക്കസ് ക്യൂറി

അനുരാഗ് താക്കൂര്‍

അനുരാഗ് താക്കൂര്‍

ദില്ലി: ബിസിസിഐയ്ക്ക് തിരിച്ചടി നല്‍കി അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍. ബിസിസിഐ ഭാരവാഹികളെ മാറ്റി പകരം പ്രത്യേക സമിതിയെ വെക്കാവുന്നതാണെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയെ അറിയിച്ചു. ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ബിസിസിഐ തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും അതിനാല്‍ ബിസിസിഐ ഗവേണിംഗ് ബോഡിക്ക് തുടരാന്‍ അവകാശമില്ലെന്നും ഗോപാല്‍ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ക്രിക്കറ്റിനെ ശുദ്ധീകരിക്കുന്നതിനായി ലോധ കമ്മിറ്റി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ ബിസിസിഐ നടപ്പിലാക്കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പ്രത്യേക സമിതി രൂപീകരിക്കുന്നതിന്റെ സാധ്യത പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക സമിതി രൂപീകരിക്കാനുള്ള അധികാരം ബിസിസിഐയ്ക്ക് നല്‍കണോ അതോ ലോധ കമ്മിറ്റിക്ക് വിടണോ എന്നതിലും തീരുമാനം എടുക്കാമെന്ന് കോടതി അഭിപ്രായപ്പട്ടു.

പരിഷ്‌കരണ ശുപാര്‍ശകള്‍ നടപ്പിലാക്കാത്ത സാഹചര്യത്തില്‍ ബിസിസിഐ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് ലോധ സമിതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍. ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

DONT MISS
Top