കാണ്‍പൂരില്‍ ആയുധധാരികള്‍ ട്രെയിന്‍ കൊള്ളയടിച്ചു

train
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ തോക്കുധാരികളായ കൊള്ളസംഘം മൂന്ന് ട്രെയിനിലെ യാത്രക്കാരെ കൊള്ളയടിച്ചു. റെയില്‍വെ സ്‌റ്റേഷനിനകത്തേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി വേഗത കുറച്ച ട്രെയിനുകളിലാണ് സംഘം കൊള്ള നടത്തിയത്. വൈശാലി എക്‌സ്പ്രസ്, ലോകമാന്യ തിലക് ലോക്കല്‍ ട്രെയിനുകളായിരുന്നു കൊള്ള ചെയ്യപ്പെട്ടത്.

സാധാരണയായി രാത്രികാലങ്ങളില്‍ അടച്ചിടുന്ന കോച്ചുകള്‍ക്കുള്ളില്‍ കൊള്ളസംഘം എങ്ങനെ കയറിയെന്നത് വ്യകതമല്ല. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം.  ഉറങ്ങികിടക്കുകയായിരുന്നു. ബഹളം കേട്ടാണ് ഉണര്‍ന്നത്. കത്തി, വാള്‍, തോക്ക് തുടങ്ങിയ മാരകായുധങ്ങളുമായായിരുന്നു അവര്‍ വന്നത്. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദിക്കുകയായിരുന്നു. കൊള്ളസംഘത്തിന്റെ ആക്രമണത്തിന് ഇരയായ ലാല പറയുന്നു.

യാത്രക്കാരില്‍ നിന്നും ബാഗുകള്‍. പേഴ്‌സുകള്‍, ആഭരണങ്ങള്‍, മൊബൈലുകള്‍ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കള്‍ പിടിച്ച് പറിച്ചെടുത്ത ശേഷം സംഘം ഓടിരക്ഷപ്പെടുകയായിരുന്നു. ഇലക്ഷന്‍ അടുത്തിരിക്കുന്ന ഉത്തര്‍ പ്രദേശില്‍ സമാനമായ കുറ്റകൃത്യങ്ങള്‍ നിരന്തരം പെരുകി വരുകയാണ്. ഇത് മുഖ്യമന്ത്രി അഖിലേഷ് യാദവിനം സമാജ് വാദി പാര്‍ട്ടിയ്ക്കും കനത്ത വെല്ലുവിളിയാണ് പ്രചരണരംഗത്ത് സൃഷ്ടിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top