മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചു, തടയാന്‍ ശ്രമിച്ച പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തളളും

vlcsnap-2016-10-05-21h54m34s499

മലപ്പുറം:മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കരിപ്പൂര് വിമാനത്താവളത്തില്‍വെച്ചാണ് കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ ഉന്തും തളളുമുണ്ടായി. പൊലീസ് ജീപ്പ് പ്രവര്‍ത്തകര്‍ തടഞ്ഞ് വെച്ചു. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് നേതാവ് റിയാസ് മുക്കോളിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top