മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ടാക്സി ബുക്ക് ചെയ്യാം; ദുബായില്‍ ടാക്സി സേവനം മെച്ചപ്പെടുത്താനൊരുങ്ങി ആര്‍ടിഎ

karim-taxi

ദുബായ്: ദുബായിലെ ടാക്‌സി സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആര്‍ടിഎ കരീം നെറ്റ്‌വര്‍ക്കുമായി കൈകോര്‍ക്കുന്നു. ആര്‍ടിഎയുടെ പൊതുഗതാഗത സംവിധാനങ്ങളെ സംയോജിപ്പിച്ച് മൊബൈല്‍ ആപ്ലിക്കേഷന്‍ കരീം ഉപഭോക്താക്കള്‍ക്കായി നല്‍കും. ഇത് സംബന്ധിച്ച കരാറില്‍ ആര്‍ടിഎയും കരീം നെറ്റുവര്‍ക്കും ദുബായി ആര്‍ടിഎയും ഒപ്പുവെച്ചു.

ടാക്‌സി സേവനങ്ങള്‍ നേരിട്ടോ, ഓണ്‍ലൈന്‍ മുഖാന്തരമോ യുഎഇയില്‍ നല്‍കുന്ന പ്രമുഖ സ്ഥാപനമാണ് കരീം നെറ്റ്‌വര്‍ക്ക് . യുഎഇ അടക്കം വിവിധ രാജ്യങ്ങളില്‍ കരീം പ്രവര്‍ത്തിക്കുന്നുണ്ട്. 9841 ടാക്‌സികളും,4700 ലിമോസിന്‍ വാഹനങ്ങളും കരീം കമ്പനിക്ക് കീഴിലുണ്ട്. ആര്‍ടിഎയുടെ പൊതുഗതാഗത സംവിധാനങ്ങള്‍ സംയോജിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷനാണ് കരീം ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. ഇതില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മൂന്ന് മിനിട്ടിനുള്ളില്‍ ടാക്‌സി ലഭ്യമാക്കുമെന്നാണ് കമ്പനി നല്‍കുന്ന ഉറപ്പ്.

ദുബായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ആറ് കമ്പനികളാണ് ദുബായില്‍ ടാക്‌സി ഓടിക്കുന്നത്. ഈ കമ്പനികളുടെ സഹകരണത്തോടെയാണ് കരീം പുതിയ സേവനങ്ങള്‍ നല്‍കുക. മികച്ച സേവനം കുറഞ്ഞ സമയത്തിനുള്ളില്‍ നല്‍കുക എന്ന ഉദ്ദേശമാണ് പുതിയ സഹകരണത്തിന് പിന്നിലെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ പറഞ്ഞു.കരീം നല്‍കുന്ന സേവനത്തിന് അധിക നിരക്ക് ഈടാക്കില്ലെന്നും ആര്‍ടിഎ ചെയര്‍മാന്‍ പറഞ്ഞു. സുരക്ഷിതമായ സേവനം നല്‍കാനാണ് കരീം ശ്രമിക്കുന്നതെന്നും,മറ്റ് ലോക നഗരങ്ങളെ അപേക്ഷിച്ച് ഏറ്റവും മികച്ച ടാക്‌സികളാണ് ദുബായിലുള്ളതെന്ന് കരീം നെറ്റ്‌വര്‍ക്ക് എംഡി മുദാസിര്‍ ഷെയ്ഖ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top