ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി ഇ കൊമേഴ്‌സ് വിപണി; ചുളുവില്‍ നേടാം ഐഫോണുകളെ

iphone

ദില്ലി: ദിവാലി ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഇ കൊമേഴ്‌സ് വിപണി മത്സരിക്കുന്നതോടെ പ്രമുഖ നിര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവ്. ബിഗ് ബില്ല്യണ്‍ ഡെയുമായി ഫ്ളിപ്പ്കാര്‍ട്ടും, ഗ്രേറ്റ് ഇന്ത്യന്‍ സെയിലുമായി ആമസോണും, അണ്‍ബോക്‌സ് ദിവാലി സെയിലുമായി സ്‌നാപ്ഡീലും രംഗം കൊഴുപ്പിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് സ്വപ്‌നതുല്യമായ ഓഫറുകളുടെ പെരുമഴയാണ്.

ഐഫോണിന്റെ പുതുനിരയായ ഐഫോണ്‍ 7 ശ്രേണി ഇന്ത്യയില്‍ സാന്നിധ്യമറിയിക്കുന്നതിന് മുന്നോടിയായി പഴയ മോഡലുകള്‍ക്ക് ആപ്പിള്‍ വില കുറച്ച നടപടിയുടെ ചുവട് പിടിച്ചാണ് ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് ഓഫര്‍ നല്‍കിയിരിക്കുന്നത്.

ഐഫോണ്‍ 6, ഐഫോണ്‍ 6s ശ്രേണിയെ 30000 രൂപയ്ക്കുള്ളില്‍ അവതരിപ്പിക്കാന്‍ ഫ്ളിപ്പ്കാര്‍ട്ടിന് സാധിച്ചത് ഉപഭോക്താക്കളെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. വിപണയിലെ ആവേശം ഉള്‍ക്കൊണ്ട് ഐഫോണ്‍ ശ്രേണിയിലെ മുന്‍ മോഡലായ ഐഫോണ്‍ 6 (16 ജിബി) വേര്‍ഷനുകളെ 29990 രൂപ നിരക്കില്‍ ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്നു. കൂടാതെ, പഴയ സ്മാര്‍ട്ട് ഫോണുകളിന്‍മേല്‍ 17000 രൂപ കിഴിവ് വരെ ഉപഭോക്താക്കള്‍ക്ക് നേടാന്‍ സാധിക്കും. ഒപ്പം, 1750 രൂപവരെ എസ്ബിഐ കാര്‍ഡിന്‍മേല്‍ ഫ്ളിപ്പ്കാര്‍ട്ട് വിലകിഴിവും നല്‍കി വരുന്നുണ്ട്.

amazon

ആമസോണിലേക്ക് വരുമ്പോള്‍, കാര്യങ്ങള്‍ അത്ര വ്യത്യസ്തമല്ല. ഐഫോണ്‍ 6s മോഡലുകള്‍, 29999 രൂപ നിരക്കിലാണ് ആമസോണ്‍ ലഭ്യമാക്കുക. എന്നാല്‍ ഇൗ ഓഫര്‍ ലഭിക്കണമെങ്കില്‍ ആമസോണ്‍ പ്രൈം ല്‍ ഉപഭോക്താക്കള്‍ക്ക് അംഗത്വം വേണമെന്ന നിബന്ധന ആമസോണ്‍ മുന്‍ നിര്‍ത്തുന്നുണ്ട്. നിലവില്‍ ആമസോണ്‍ പ്രൈമിന്റെ വാര്‍ഷിക അംഗത്വത്തിന് 499 രൂപയാണ് ആമസോണ്‍ ഈടാക്കി വരുന്നത്.

iPhone-5S

ഐഫോണ്‍ 6 ശ്രേണിയ്ക്ക് പിന്നാലെ ഐഫോണ്‍ 5s നും ഫ്ളിപ്പ്കാര്‍ട്ട് ഗംഭീരന്‍ ഓഫറുകളാണ് നല്‍കിയിട്ടുള്ളത്. ഐഫോണ്‍ 5s നെ 17799 രൂപ നിരക്കിലാണ് ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിച്ചിട്ടുള്ളത്. കൂടാതെ, എക്‌സ്‌ചേഞ്ച് ഓഫറിലൂടെ ഉപഭോക്താവിന് 15000 രൂപവരെ വിലക്കിഴിവും നേടാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top