തോക്കു ചൂണ്ടി കൊളള: കിം കര്‍ദാഷിയാന് നഷ്ടമായത് 106 കോടി രൂപയുടെ ആഭരണങ്ങള്‍

kim

പാരിസ്: ഹോട്ടല്‍മുറിയില്‍ കവര്‍ച്ചയ്ക്കിരയായ ടിവി റിയാലിറ്റി ഷോ താരം കിം കര്‍ദാഷിയാന് നഷ്ടമായത് നൂറു കോടിയിലേറെ രൂപ വിലമതിക്കുന്ന ആഭരണങ്ങളെന്നു റിപ്പോര്‍ട്ട്. ആഭരണപ്പെട്ടി, മോതിരം തുടങ്ങിയവ അടക്കം 1.6 കോടി അമേരിക്കന്‍ ഡോളറിന്റെ(ഏകദേശം 106.5 കോടി രൂപ) ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കവര്‍ച്ചയ്ക്കിരയായ കിം കര്‍ദഷിയാനും ഭര്‍ത്താവ് കാന്യേ വെസ്റ്റും പാരിസ് വിട്ടു. ഇന്നലെ രാത്രിയായിരുന്നു ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ പാരിസിലെത്തിയ കിം കവര്‍ച്ചയ്ക്കിരയായത്.

കൊള്ളയടിക്കപ്പെട്ടതിനെത്തുടര്‍ന്നു പാരിസിലെ പരിപാടികള്‍ ഉപേക്ഷിച്ചു കിമ്മും ഭര്‍ത്താവ് കെന്യേ വെസ്റ്റും മടങ്ങി.67 ലക്ഷം ഡോളര്‍ (44.5 കോടി രൂപ) വിലമതിക്കുന്ന ജുവല്‍റി ബോക്‌സ്, 45 ലക്ഷം ഡോളര്‍ (29 കോടി രൂപ) വിലമതിക്കുന്ന മോതിരം എന്നിവയാണു നഷ്ടപ്പെട്ടതില്‍ പ്രധാന വസ്തുക്കള്‍. പുലര്‍ച്ചെ രണ്ടരയോടെയാണ് കിമ്മിന്റെ മുറിയിലേക്ക് പൊലീസ് വേഷത്തില്‍ അഞ്ചംഗ സംഘം അതിക്രമിച്ചു കയറിയത്. സംഭവം നടക്കുമ്പോള്‍ ന്യൂയോര്‍ക്കില്‍ മ്യൂസിക് ഷോ അവതരിപ്പിക്കുകയായിരുന്നു കര്‍ദാഷിയാന്റെ ഭര്‍ത്താവ് കെയ്ന്‍ വെസ്റ്റ്. കര്‍ദാഷിയാനൊപ്പം പാരിസില്‍ സഹോദരിയുമുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. അജ്ഞാത സംഘത്തെ സംബന്ധിച്ച് മറ്റുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top