സര്‍ക്കാരുമായി സ്വാശ്രയ കരാറില്‍ ഒപ്പിട്ടില്ല; കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം റദ്ദാക്കി

mbbs

representation image

തിരുവനന്തപുരം: സര്‍ക്കാരുമായി സ്വാശ്രയകരാറില്‍ ഒപ്പിടാത്ത രണ്ട് കോളേജുകളിലെ പ്രവേശനം ജെയിംസ് കമ്മിറ്റി റദ്ദാക്കി. പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനമാണ് റദ്ദാക്കിയത്. ഈ കോളേജുകളിലെ പ്രവേശനം സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജെയിംസ് കമ്മിറ്റിയുടെ നടപടി. എന്‍ട്രന്‍സ് കമ്മീഷന്‍ കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെ ഈ കോളേജുകളിലെ പ്രവേശനം നടത്തണമെന്ന് കമ്മിറ്റി സര്‍ക്കാരിന് നിര്‍്‌ദ്ദേശം നല്‍കി.

പ്രവേശനവുമായി ബന്ധപ്പെട്ട് കരുണ മെഡിക്കല്‍ കോളേജില്‍ ആദ്യം മുതല്‍ തന്നെ ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് സൗകര്യമുണ്ടായിരുന്നില്ല. ജെയിംസ് കമ്മിറ്റി ഇടപെട്ടതിനെത്തുടര്‍ന്നാണ് പരിമിതമായെങ്കിലും കോളേജ് അപേക്ഷ സ്വീകരിച്ചത്. ഫീസ് നിശ്ചയിക്കുന്നതിന് ആവശ്യമായ രേഖകള്‍ കോളേജ് സമര്‍പ്പിച്ചിരുന്നുമില്ല. അതേസമയം, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് യാതൊരു വിധത്തിലുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല. ഫീസ് നിശ്ചയിക്കാനുള്ള വിശദാംശങ്ങളും ഇവര്‍ നല്‍കിയിരുന്നില്ല. 102 പരാതികള്‍ ഈ കോളേജുമായി ബന്ധപ്പെട്ട് ജെയിംസ് കമ്മിറ്റിക്ക് ലഭിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top