ചുവന്ന ബലൂണുമായി ആപ്പിള്‍; പച്ച പിടിക്കുമോ എന്ന് കാണാം

apple-iphone-7

ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് മോഡലുകള്‍ രാജ്യാന്തര തലത്തില്‍ സാന്നിധ്യമറിയിച്ച് വരുന്നതിന്റെ പിന്നാലെ വീണ്ടും ഐഫോണ്‍ 7ന്റെ പുതിയ പരസ്യം ദൃശ്യ മാധ്യമങ്ങളില്‍ സജീവമാകുന്നു. നേരത്തെ ഐഫോണ്‍ 7 ശ്രേണിയുടെ വരവറിയിച്ച് ആപ്പിള്‍ ഔദ്യോഗിക പരസ്യം നല്‍കിയിരുന്നുവെങ്കിലും ജനശ്രദ്ധ നേടുന്നതില്‍ പരാജയപ്പെടുകയായിരുന്നു.

iphone-7-s

കഴിഞ്ഞ പരസ്യത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഐഒഎസ് 10 ല്‍ ആപ്പിള്‍ നല്‍കിയ സ്‌ക്രീന്‍ എഫക്ടിനെ പശ്ചാത്തലമാക്കിയാണ് പരസ്യം ആവിഷ്‌കരിച്ചിരിക്കുന്നത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പരസ്യത്തില്‍ ചുവന്ന ബലൂണിലൂടെയാണ് ദൃശ്യങ്ങള്‍ മുന്നോട്ട് നീങ്ങുന്നത്. പരസ്യത്തിന്റെ അവസാന ഭാഗങ്ങളില്‍ ഉപഭോക്താവിന്റെ ഐഫോണ്‍ 7 ലേക്ക് ജന്മദിനാശംസകള്‍ അറിയിച്ചുള്ള സന്ദേശത്തിന് പിന്നാലെ ചുവന്ന ബലൂണ്‍ സ്‌ക്രീനില്‍ നിറയുന്ന രംഗത്തോടെയാണ് പരസ്യം അവസാനിക്കുന്നത്. ‘Expressive messages on iphone 7, practically magic’ എന്ന ടാഗ് ലൈനോടെയാണ് പുതിയ പരസ്യത്തിനെ ആപ്പിള്‍ അവതരിപ്പിക്കുന്നത്.

ഐഫോണിന്റെ പുതിയ മോഡലുകളായ ഐഫോണ്‍ 7 , ഐഫോണ്‍ 7 plus എന്നിവയുടെ ഔദ്യോഗിക വരവ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങിലാണ് ആപ്പിള്‍ സിഇഒ ടിം കുക്ക് പ്രഖ്യാപിച്ചിരുന്നത്. 32 ജിബി, 128 ജിബി, 256 ജിബി മോഡലുകളില്‍ ഇറങ്ങുന്ന ഐഫോണ്‍ 7, ഐഫോണ്‍ 7 plus മോഡലുകള്‍ സില്‍വര്‍, ഗോള്‍ഡ്, റോസ് ഗോള്‍ഡ്, ബ്ലാക്ക് ഫിനിഷ് എന്നീ നിറങ്ങളിലാണ് വിപണിയിലെത്തുക. 60,000 രൂപയിലാണ് ആപ്പിള്‍ ഐഫോണ്‍ 7 ന്റെ വില ആരംഭിക്കുന്നത്. ഒക്ടോബര്‍ 7 നാണ് ഐഫോണ്‍ 7, ഐഫോണ്‍ 7 plus മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുക. പുതുതായി അവതരിപ്പിച്ച ഐഫോണ്‍ 7, ഐഫോണ്‍ 7 plus മോഡലുകളാണ് ആപ്പിളിന്റെ ശ്രേണിയില്‍ ഏറ്റവും മികച്ചത് എന്നാണ് കമ്പനി
അവകാശപ്പെടുന്നത്. കൂടുതല്‍ വേഗതയാര്‍ന്ന പ്രോസസര്‍, പുതുമയാര്‍ന്ന ഹോം ബട്ടണ്‍, വാട്ടര്‍ റസിസ്റ്റന്റ്, ഡസ്റ്റ് പ്രോട്ടക്ഷന്‍ എന്നിങ്ങനെ ഒരുപിടി പുതു സവിശേഷതകളാണ് ഐഫോണ്‍ 7, ഐഫോണ്‍ 7 plus മോഡലുകള്‍ക്ക് ആപ്പിള്‍ നല്‍കിയിരിക്കുന്നത്.

നേരത്തെ ഐഫോണിന്റെ ആഗോള വിമര്‍ശകര്‍ക്ക് പിന്തുണയുമായി ഇന്ത്യന്‍ എന്റര്‍ടെയ്ന്‍മെന്റ് ചാനലായ ഓള്‍ ഇന്ത്യ ബക്‌ചോദും (All India Bakchod) എത്തിയത് രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ എഐബി (AIB) നല്‍കിയ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഒറ്റ നോട്ടത്തില്‍ ഐഫോണിന്റെ പരസ്യമാണെന്ന് തോന്നുമെങ്കിലും ഐഫോണ്‍ 7 ന്റെ നിഷ്പക്ഷ വിവരണമാണ് നല്‍കിയിരിക്കുന്നതെന്നാണ് എഐബി യുടെ വിശദീകരണം. honest summary of Iphone 7 announcement എന്ന പേരില്‍ എഐബി നല്‍കിയ വീഡിയോ യൂട്യൂബില്‍ വൈറലായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top