പിടയുന്ന പിഞ്ചുകുഞ്ഞിനെ കിട്ടിയത് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന്; പൊട്ടിക്കരഞ്ഞ് രക്ഷാപ്രവര്‍ത്തകന്‍

syria

ദമാസ്‌കസ്: സിറിയയിലെ അലപ്പോയില്‍ സര്‍ക്കാര്‍ സൈന്യത്തിന്റേയും റഷ്യന്‍ സേനയുടെയും വ്യോമാക്രമണത്തിനിടെ പരുക്കേറ്റ ബാലന്റെ വീഡിയോ ദൃശ്യങ്ങള്‍ ലോകത്തിന് കണ്ണീരാകുന്നു. കഴിഞ്ഞ വ്യാഴാഴ്ച റഷ്യന്‍ ബോംബറുകള്‍ വിമത സ്വാധീന നഗരങ്ങളിലൊന്നായ ഇദ്‌ലിബില്‍ നടത്തിയ വ്യോമക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിനിടയില്‍ നിലം പൊത്തിയ കെട്ടിടങ്ങള്‍ക്കടിയില്‍ നിന്നാണ് പിഞ്ചുകുഞ്ഞിനെ സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തിയത്.

മുറിവേറ്റ പിഞ്ചു കുഞ്ഞിനെ മാറോട് ചേര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്ന രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യം ഏവരുടെയും കണ്ണിനെ ഈറനണിയിക്കുന്നതാണ്. സിറിയയിലെ സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് പകര്‍ത്തിയ വിഡിയോ കഴിഞ്ഞ ദിവസമാണ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. മുമ്പും സമാന ദുരന്തങ്ങളില്‍പെട്ട കുഞ്ഞുങ്ങളെ രക്ഷിക്കുന്നതി?െന്റ ദയനീയ രംഗങ്ങള്‍ വിമതരും സന്നദ്ധ സംഘടകളും പുറത്തു വിട്ടിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപ്പെട്ട് നിര്‍വികാരനായി ആംബുലന്‍സില്‍ ഇരിക്കുന്ന ഒംറാന്‍ ദഖ്‌നിഷ് എന്ന ബാലന്‍ ലോകത്തിന്റെ കണ്ണീരായി മാറിയിരുന്നു. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ അനുയായികള്‍, ഇദ്ദേഹത്തെ എതിര്‍ക്കുന്ന വിമതര്‍, ഐഎസ് ഭീകരര്‍, ഇവര്‍ പരസ്പരം ചേരി തിരിഞ്ഞ് ആയുധങ്ങള്‍ തൊടുക്കുമ്പോള്‍ നിസ്സഹായരായി മരണത്തിന്റെ താഴ്വരയിലാണ് സിറിയന്‍ കുട്ടികള്‍.

DONT MISS