പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതികള്‍ ഇഴയുന്നു; വാരാണസിയില്‍ നിര്‍മ്മിക്കുമെന്ന് പറഞ്ഞ ശൗചാലയങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 32 വര്‍ഷം വേണ്ടിവരുമെന്ന് പഠന റിപ്പോര്‍ട്ട്

to ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതികളില്‍ പലതും ഇഴഞ്ഞ് നീങ്ങുന്നു. എന്‍ഡിഎ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് എല്ലാവര്‍ക്കും ശൗചാലയം ലഭ്യമാക്കുമെന്ന നിലയില്‍ തുടങ്ങിയ പദ്ധതിയാണ് ഇഴഞ്ഞ് നീങ്ങുന്നത്. നിലവിലെ സ്ഥിതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ശൗചാലയ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാകില്ലെന്നാണ് ദില്ലികേന്ദ്രമായുള്ള തിങ്ക് ടാങ്ക് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിയോണ്‍മെന്റിന്റെ പഠനം. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണസിയില്‍ 2019 ല്‍ പൂര്‍ത്തിയാക്കുമെന്ന് പറയുന്ന ശൗചാലയങ്ങളുടെ നിര്‍മ്മാണം എങ്ങുമെത്തിയിട്ടില്ല. 2.3 ലക്ഷം ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കുമെന്നാണ് വാഗ്ദാനം. എന്നാല്‍ നിലവിലത്തെ വേഗതയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെങ്കില്‍ ശൗചാലയങ്ങള്‍ പൂര്‍ത്തിയാകാന്‍ 32 വര്‍ഷം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

നിലവിലെ കണക്ക് പ്രകാരം 82.3 മില്ല്യണ്‍ ശൗചാലയങ്ങളാണ് ഇന്ത്യയില്‍ നിര്‍മ്മിക്കേണ്ടത്. ഈ ലക്ഷ്യത്തിലെത്തണമെങ്കില്‍ മാസത്തില്‍ 2.3 മില്ല്യണ്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കേണ്ടതായി വരും. ഓരോ മിനിട്ടിലും 56 ശൗചാലയങ്ങള്‍ നിര്‍മ്മിക്കേണ്ടതായി വരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിര്‍മ്മാണത്തിന്റെ വേഗതയും നിരക്കും കണക്കിലെടുത്താണ് സിഎസ്ഇ പഠനം നടത്തിയത്.

മഹാത്മാ ഗാന്ധിയുടെ 125 -ാം ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ശൗചാലയങ്ങള്‍ ലഭ്യമാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. എന്നാല്‍ ഇത് സാധ്യമാകുന്ന യാതൊരു നീക്കങ്ങളും നടക്കുന്നില്ലെന്ന് സിഎസ്ഇ പറയുന്നു. വാരാണസിയില്‍ ഇതുവരെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത് 7,327 ശൗചാലയങ്ങളാണ്. പ്രധാനമന്ത്രിയുടെ വാക്ക് സാധ്യമാകണമെങ്കില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 2,34,489 ശൗചാലയങ്ങള്‍ നിര്‍മ്മിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ മണ്ഡലമായ ലക്‌നൗവില്‍ ഇതുവരെ നിര്‍മ്മിച്ചത് 5,332 ശൗചാലയങ്ങളാണ്. ലക്ഷ്യമാകട്ടെ 1,86,177 ശൗചാലയങ്ങളും.

മറ്റ് നേതാക്കള്‍ക്ക് തങ്ങളുടെ മണ്ഡലങ്ങളില്‍ ഈ ലക്ഷ്യം കൈവരിക്കണമെങ്കില്‍ എത്ര വര്‍ഷം വേണ്ടി വരുമെന്നകാര്യം ഗ്രാഫിലൂടെ സിഎസ്ഇ വരച്ചു കാണിക്കുന്നുണ്ട്. പ്രമുഖ ബിജെപി നേതാവായ രാധാ മോഹന്‍ സിങിനാണ് ഏറ്റവും അധികം വര്‍ഷം വേണ്ടി വരികയെന്ന് ഗ്രാഫില്‍ വ്യക്തമാക്കുന്നു. 74 വര്‍ഷമാണ് ഇദ്ദേഹത്തിന് വേണ്ടി വരിക. ഏറ്റവും കുറവാകട്ടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും.

toilet

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top