ലൈംഗികതയുടെ അതിപ്രസരം മൂലം സെന്‍സര്‍ ബോര്‍ഡ് വിലക്കിയ സിനിമയ്ക്ക് ഹൈക്കോടതിയുടെ പ്രദര്‍ശനാനുമതി

ka
അമിതമായ ലൈംഗിക പരാമമര്‍ശങ്ങളുടേയും രംഗങ്ങളുടേയും പേരില്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച കാ ബോഡിസ്‌കേപ്പിസിന് ഹൈക്കോടതിയുടെ പ്രദര്‍ശനാനുമതി. സ്വവര്‍ഗ്ഗ ലൈംഗികതയും സ്ത്രീ സ്വയം ഭോഗവും ചിത്രീകരിച്ചിരിക്കുന്ന ചിത്രം സാംസ്‌കാരിക മൂല്യങ്ങളെ ഹനിക്കുന്നു എന്ന് പറഞ്ഞായിരുന്നു സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. നിരോധനം നീക്കി ഒരുമാസത്തിനകം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജയന്‍ ചെറിയാനാണ് കാ ബോഡിസ്‌കേപ്പിസ്‌ന്റെ സംവിധായകന്‍.

ലൈംഗിക അതിപ്രസരമുള്ള ഭാഗങ്ങള്‍ നീക്കം ചെയ്യുകയോ മാറ്റം വരുത്തുകയോ വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നിരവധി ദേശീയ, അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ പാപ്പിലിയോ ബുദ്ധയ്ക്ക് ശേഷം ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാ ബോഡിസ്‌കേപ്പ്സ്‌. സ്ത്രീ-പുരുഷ ശരീരവും ലൈംഗീകതയും ആക്ടിവിസവും സമകാലീന സമൂഹവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് സിനിമ ചര്‍ച്ച ചെയ്യുന്നു. ചുംബന സമരം, നില്‍പ്പ് സമരം തുടങ്ങിയ പോയ വര്‍ഷത്തെ സമരങ്ങളെക്കുറിച്ച് സിനിമ സംസാരിക്കുന്നു. നിലമ്പൂര്‍ ആയിഷ, അശ്വിന്‍ മാത്യു, ജയപ്രകാശ് കുളൂര്‍, അരുന്ധതി, സരിത തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.

ലൈംഗികത നിറഞ്ഞ ചിത്രത്തിന്റെ ട്രെയിലര്‍ വിവാദമായിരുന്നു. നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള കാ ബോഡിസ്‌കേപ്പിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

DONT MISS
Top