ദീപിക പദുക്കോണ്‍ വീണ്ടും തമിഴില്‍; സുന്ദര്‍ സിയുടെ ബിഗ്ബജറ്റ് ചിത്രത്തില്‍ നായിക

deepika-padukone

ദീപികാ പദുക്കോണ്‍

ബോളിവുഡ് നടി ദീപിക പദുക്കോണ്‍ വീണ്ടും കോളിവുഡിലേക്ക്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ദീപിക മുഖ്യവേഷത്തില്‍ എത്തുന്നത്. സംഘമിത്ര എന്നു പേരിട്ടിരിക്കുന്ന ചിത്രം ഇന്ത്യയില്‍ ഇറങ്ങാന്‍ പോകുന്ന ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ദീപികയ്‌ക്കൊപ്പം തമിഴിലേയും തെലുങ്കിലേയും മുന്‍നിര താരങ്ങള്‍ ചിത്രത്തിനായി അണിനിരക്കും. ബാഹുബലി, യന്തിരന്‍ എന്നിവയുടെ ബജറ്റിനേക്കാളും വലിയ മുതല്‍ മുടക്കിയാവും ചിത്രമൊരുങ്ങുക. ദീപികയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് സംഘമിത്ര. നേരത്തെ രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി മകള്‍ സൗന്ദര്യ സംവിധാനം ചെയ്ത കൊച്ചടിയാനില്‍ ദീപിക അഭിനയിച്ചിരുന്നു.

ഇന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന അഭിനേത്രി കൂടിയാണ് ദീപിക പദുക്കോണ്‍. ഇപ്പോള്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ദീപിക. അതിനുശേഷം പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അറിയുന്നത്. താരം ആദ്യമായി അഭിനയിച്ച ഹോളിവുഡ് ചിത്രം ട്രിപ്പിള്‍ എക്‌സ് ത്രീയുടെ റീലീസിനായുള്ള കാത്തിരിപ്പിലാണ് താരം ഇപ്പോള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top