മത്സരം നിര്‍ത്തിവെച്ചു; കാണാതായ കുഞ്ഞിനെ തെരഞ്ഞ് നദാല്‍-വീഡിയോ

nadal

മാഡ്രിഡ്: തന്റെ കുഞ്ഞിനെ് കാണാനില്ലെന്ന് പറഞ്ഞ് കരഞ്ഞ അമ്മയ്ക്ക് വേണ്ടി ടെന്നീസ് താരം റാഫേല്‍ നദാല്‍ മത്സരം അല്‍പനേരം നിര്‍ത്തിവെച്ചു. നദാല്‍ ടെന്നീസ് അക്കാദമിയില്‍ നടന്ന പ്രദര്‍ശന മത്സരത്തിനിടെയായിരുന്നു സംഭവം.

അക്കാദമിയില്‍ ഡബിള്‍സ് മത്സരം പുരോഗമിച്ച് കൊണ്ടിരിക്കുകയായിരുന്നു. നദാലിന്റെ മത്സരം കാണാന്‍ നിരവധി പേരാണ് ഗ്യാലറിയില്‍ തിങ്ങിക്കൂടിയിരുന്നത്. മത്സരത്തിനിടെ സെര്‍വ് ചെയ്യാനൊരുങ്ങിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് നിലവിളിക്കുന്ന അമ്മ നദാലിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

മത്സരം തുടരുന്നതിന് പകരം നിര്‍ത്തി വെക്കുകയാണ് താരം ചെയ്തത്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തുന്നതു വരെ നദാല്‍ കാത്തിരുന്നു. കുട്ടി അമ്മയുടെ കൈയ്യില്‍ ഭദ്രമാണെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് മത്സരം പുനരാരംഭിച്ചത്.

നദാലിന്റെ ഈ വീഡിയോക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ലഭിക്കുന്നത്. താരത്തിന്റെ ഈ പെരുമാറ്റത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി.

DONT MISS