‘ഇതാണ് പുതിയ ഇന്ത്യ’; ഉറി ഭീകരാക്രമണത്തിനും തിരിച്ചടിക്കുമിടയില്‍ പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ പത്ത് നയതന്ത്ര ഇടപെടലുകള്‍

modi-government

നിയന്ത്രണ രേഖ കടന്ന് ആക്രമണം നടത്തിയെന്ന് ഇന്ത്യന്‍ സൈന്യം പറയുന്നത് 1971നു ശേഷം ഇതാദ്യമാണ്.കാര്‍ഗില്‍ യുദ്ധകാലത്തുപോലും രാജ്യം അതിര്‍ത്തി ലംഘിച്ചതായി അവകാശപ്പെട്ടിട്ടില്ല.എന്തുകൊണ്ടാണ് ഈ നീക്കം എന്ന് ചോദിച്ചപ്പോള്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത് ‘ഇതാണ് പുതിയ ഇന്ത്യ’എന്നാണ്.മോഡിയുടെ പുതിയ ഇന്ത്യയിലാണോ നമ്മള്‍ ജീവിക്കുന്നത്?ഇതാ അതിന് പത്തു കാരണങ്ങള്‍.ഉറിആക്രമണത്തിനു ശേഷം നയതന്ത്ര-സൈനിക തലങ്ങളില്‍ നടന്ന ചടുലമായ നീക്കങ്ങള്‍ നമ്മുടെ രണ്ടു പതിറ്റാണ്ടിന്റെ മെല്ലെപ്പോക്ക് പഴങ്കഥയാക്കിയിരിക്കുന്നു.

ഒന്ന്: നുഴഞ്ഞു കയറ്റത്തിന് തയ്യാറെടുത്ത ഭീകരരെ അകറ്റാന്‍ ഏഴു ഭീകര കേന്ദ്രങ്ങളില്‍ മിന്നലാക്രമണം.

രണ്ട്:പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ നയതന്ത്ര പരിശ്രമം. ഉറി ആക്രമണത്തിന്‍റെ പേരില്‍ ലോക നേതാക്കള്‍ പാകിസ്ഥാന്‍ തീവ്രവാദത്തെ അപലപിച്ചു.

മൂന്ന്:പാകിസ്ഥാനില്‍ നടക്കേണ്ട 19-ആം സാര്‍ക്ക് സമ്മേളനത്തില്‍ നിന്ന് പിന്മാറി. അഫ്ഘാനിസ്താനും ബംഗ്ലാദേശും ഭൂട്ടാനും ഇന്ത്യക്ക് ഒപ്പം ചേര്‍ന്നു.

നാല്:ഇന്‍ഡസ് ജല കരാര്‍ റദ്ദ് ചെയ്യുമെന്ന ഭീഷണി ഉയര്‍ത്തി. ചോരയും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നു പ്രഖ്യാപിച്ചു.

അഞ്ച്:തീവ്രവാദി ക്യാമ്പുകളുടെ സുരക്ഷിത കേന്ദ്രം പാകിസ്താന്‍ ആണെന്ന് യൂറോപ്യന്‍ യൂണിയനെ ബോധ്യപ്പെടുത്തി

ആറ്:ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനം ലോകശ്രദ്ധയില്‍ കൊണ്ടുവന്നു.സ്ഥിതി തുടര്‍ന്നാല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്‍റ് ഭീഷണി മുഴക്കി

ഏഴ്:അതിര്‍ത്തി കടന്നു വന്ന തീവ്രവാദത്തെക്കുറിച്ച് പാക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിതിനെ രണ്ടു തവണ തെളിവ് സഹിതം ബോധ്യപ്പെടുത്തി.

എട്ട്: പാക്കിസ്ഥാനെ തീവ്രവാദത്തിന്റെ ആഗോള കേന്ദ്രമായി സുഷമ സ്വരാജ് യു എന്നില്‍ ചിത്രീകരിച്ചു.പാകിസ്ഥാനെ ഒറ്റപ്പെടുത്തണം എന്ന ആവശ്യം ശക്തമാക്കി.

ഒന്‍പത്: പാക്കിസ്ഥാനു നല്‍കിയ ‘ഏറ്റവും പ്രിയങ്കര രാജ്യം’ പദവി നീക്കം ചെയ്യുന്നതിനെപ്പറ്റി ആലോചിക്കുന്നു.

പത്ത്: പാക്കിസ്ഥാന്‍റെ ഒരേയൊരു കടല്‍ ചരക്ക് മാര്‍ഗമായ അറബിക്കടലില്‍ നാവിക സേനയുടെ യുദ്ധപ്രകടനം തയ്യാറാകുന്നു.

എന്ത് ചെയ്താലും കുറച്ചു കാലത്തേക്ക് നയതന്ത്ര ബന്ധം വിഛെദിക്കളാണ് കഴിഞ്ഞ കാലങ്ങളിലെ ഇന്ത്യന്‍ നടപടി. അതിനപ്പുറം പാകിസ്ഥാനെ പാഠം പഠിപ്പിക്കുന്ന തീരുമാനങ്ങളാണ് ഇന്ത്യ ഇപ്പോള്‍ സ്വീകരിക്കുന്നത് .

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top