ആലപ്പോ ആക്രമണം; റഷ്യയ്ക്ക് അമേരിക്കയുടെ അന്ത്യശാസനം

aleppo

വാഷിങ്ങ്ടണ്‍: സിറിയന്‍ പ്രശ്‌നത്തില്‍ റഷ്യക്ക് അമേരിക്കയുടെ അന്ത്യശാസനം. ആലപ്പോയില്‍ തുടരുന്ന ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ സിറിയന്‍ വിഷയത്തില്‍ റഷ്യയുമായുള്ള എല്ലാ ചര്‍ച്ചകളും നിര്‍ത്തി വെയ്ക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി. അമേരിക്കയുടെ അന്ത്യശാസനം സംബന്ധിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

റഷ്യന്‍ വിദേശ്യകാര്യമന്ത്രി സെര്‍ജിം ലാവ്‌റോവിനെ ടെലഫോണില്‍ വിളിച്ചാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി മുന്നറിയിപ്പ് നല്‍കിയത്. ആലപ്പോയില്‍ റഷ്യയും സിറിയന്‍ സൈന്യവും നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പില്ലെങ്കില്‍ സിറിയന്‍ വിഷയവുമായി ബന്ധപ്പെട്ട എല്ലാം ചര്‍ച്ചകളും അവസാനിപ്പിക്കും എന്ന് ജോണ്‍ കെറി വ്യക്തമാക്കി. ആശുപത്രി കെട്ടിടങ്ങള്‍ക്കും ജലവിതരണ കേന്ദ്രങ്ങള്‍ക്കും നേരെ റഷ്യയും സിറിയയും ആക്രമണം നടത്തുന്നതില്‍ ജോണ്‍ കെറി ആശങ്ക രേഖപ്പെടുത്തി. ജനവാസ കേന്ദ്രങ്ങളില്‍ ബങ്കര്‍ ബോംബുകള്‍ അടക്കം ഉപയോഗിക്കുന്നതില്‍ റഷ്യയും ഉത്തരവാദിയാണെന്ന് ജോണ്‍ കെറി ആരോപിച്ചു. സിറിയന്‍ വിഷയത്തില്‍ റഷ്യയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി അമേരിക്കന്‍ വിദേശകാര്യവകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.

വിമതരെ പൂര്‍ണമായും തുടച്ച് നീക്കാനുള്ള ശ്രമത്തില്‍ റഷ്യയുടെയും സിറിയയയുടെയും സൈന്യങ്ങള്‍ രൂക്ഷമായ വ്യോമാക്രമണമാണ് ആലപ്പോയില്‍ നടത്തുന്നത്. വിമത സ്വാധീന കേന്ദ്രത്തിലെ രണ്ട് ആശുപത്രികള്‍ക്ക് നേരെയും ആക്രമണങ്ങള്‍ ഉണ്ടായി. ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമാകുന്ന സാധാരണക്കാരുടെ എണ്ണം കുത്തനെ വര്‍ദ്ധിച്ച് വരികയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നൂറോളം പിഞ്ചുകുട്ടികളാണ് ആലപ്പോയില്‍ കൊല്ലപ്പെട്ടിട്ടുള്ളതെന്ന് ഐക്യരാഷ്ട്രസഭ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top