വിശാല്‍- വരലക്ഷ്മി പ്രണയം തകര്‍ന്നു; വിശാലിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വരലക്ഷ്മി

vishaal-and-varu

വിശാലും വരലക്ഷ്മിയും

കോളിവുഡില്‍ ഏറെ ചര്‍ച്ചയായിരുന്ന വിശാല്‍- വരലക്ഷ്മി പ്രണയബന്ധം തകര്‍ന്നു. അടുത്ത വര്‍ഷം ഇരുവരും വിവാഹിതരാകുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ബന്ധം അവസാനിച്ചുവെന്ന് വ്യക്തമാക്കി വരലക്ഷ്മി ട്വീറ്റ് ചെയ്തിരിക്കുന്നത്.

പ്രണയം ഇപ്പോള്‍ വേറൊരു തലത്തിലെത്തിയിരിക്കുന്നു. ഏഴ് വര്‍ഷം നീണ്ട പ്രണയം അയാള്‍ മാനേജര്‍ വഴിയാണ് അറിയിച്ചത്. ഈ ലോകം ഇത് എങ്ങോട്ടാണ് സഞ്ചരിക്കുന്നത്…? എവിടെയാണ് സ്‌നേഹം…? ഇങ്ങനെ ചോദിച്ചാണ് വരലക്ഷ്മി തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

നടികര്‍സംഘം തെരഞ്ഞെടുപ്പിന്റെ സമയത്ത് വരലക്ഷ്മിയുടെ അച്ഛനും നടനുമായ ശരത്കുമാറും വിശാലും രണ്ട് പക്ഷത്തായിരുന്നു. ഈ സമയം വരലക്ഷ്മി വിശാലിനെയാണ് പിന്തുണച്ചത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്കും ഇതോടെ കൂടുതല്‍ പ്രചാരം ലഭിച്ചു. അതിനിടെയാണ് താന്‍ അടുത്ത വര്‍ഷം വരലക്ഷ്മിയെ വിവാഹം ചെയ്യുമെന്ന് വിശാല്‍ പ്രഖ്യാപിച്ചത്.

varalakshmi

എന്നാല്‍ വിശാലിന്റെ പ്രഖ്യാപനം വരലക്ഷ്മിയെ ഏറെ ചൊടിപ്പിച്ചെന്നും ഇതേ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ തര്‍ക്കമുണ്ടാക്കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വിശാലിന്റെ പ്രഖ്യാപനം തന്റെ കരിയറിനെ ബാധിച്ചെന്നും പല അവസരങ്ങളും നഷ്ടപ്പെടുമെന്നും വരലക്ഷ്മി ആരോപിച്ചു. ഒടുവില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് തനിക്ക് ആരോടും പ്രണയമില്ലെന്ന് വരലക്ഷ്മി തുറന്നടിച്ചിരുന്നു.

DONT MISS
Top