ഈ സെല്‍ഫിയെടുത്തവര്‍ കുറ്റക്കാരോ? ‘മരിച്ചയാള്‍’ പ്രതികരിക്കുന്നു

selfie

വിവാദമായ സെല്‍ഫി

കൊല്ലം: ഇങ്ങനെയൊക്കെ ചെയ്യാമോ? പലരും ചോദിച്ച ചോദ്യമിങ്ങനെയായിരുന്നു. ശവശരീരത്തനടുത്ത് നിന്ന് സെല്‍ഫിയെടുക്കുന്നയാളെ പരിഹാസം കൊണ്ടും, ശകാരം കൊണ്ടും മൂടിയിരുന്നു നവമാധ്യമങ്ങള്‍. സമൂഹമാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത ഈ ചിത്രം പുതിയ തരംഗമാണ് സൃഷ്ടിച്ചിരുന്നത്. ബന്ധുക്കളെന്ന് തോന്നുന്ന അടുത്തിരിക്കുന്നവരും ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു. നാടാകെ ചര്‍ച്ച ചെയ്യുന്ന ഈ ചിത്രത്തെക്കുറിച്ച് അഭിപ്രായം പറയാനെത്തുന്നത് മറ്റാരുമല്ല, ആ മരിച്ചുകിടക്കുന്നയാളാണ്.

സംശയിക്കണ്ട, നമ്മളെല്ലാം ആഘോഷിച്ച ആ ചിത്രം ഒരു ഷോര്‍ട്ട് ഫിലിമിന്റെ ഭാഗമായുള്ള സീനില്‍ നിന്നുള്ള ചിത്രമാണത്രേ. കരുനാഗപ്പള്ളി സ്വദേശികള്‍ കൊല്ലം ട്രാഫിക് പോലീസിന് വേണ്ടി ചിത്രീകരിച്ച സിനിമയാണ് ഇങ്ങനെ ഒരു രംഗത്തോടെ പുറത്തുവന്നത്. ആര്‍ട്ട് ആന്‍ ഷൂട്ട് ശിവകുമാറിന്റെ നേതൃത്വത്തിലാണ് സിനിമ ഒരുക്കിയത്. ചിത്രീകരണ വേളയില്‍ ക്യമറാ അസിസ്റ്റന്റ് എടുത്ത് പോസ്റ്റ് ചെയ്ത ചിത്രം ലക്ഷക്കണക്കിന് ആളുകളിലേക്കാണ് എത്തിയിരിക്കുന്നത്. ഒരൊറ്റ ചിത്രം കൊണ്ട് ഷോര്‍ട്ട് ഫിലിമിനുണ്ടായ പ്രചരണത്തിന്റെ സന്തോഷത്തിലാണ് ഇവരിപ്പോള്‍.

സെല്‍ഫിയുടെ പേരില്‍ തമ്മില്‍തല്ലിയവരും ചര്‍ച്ച ചെയ്ത് ആഘോഷിച്ചവരുമാണ് പുതിയ വിവരത്തോടെ നിരാശരാകുന്നത്. ചിത്രം ചര്‍ച്ച ചെയ്യുന്നതിനൊപ്പം, ഹെല്‍മറ്റ് ധരിക്കാന്‍ കൂടി എല്ലാവരും തയ്യാറാകണമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

DONT MISS
Top