സ്‌മൈല്‍ പ്ലീസ്! രണ്‍ബീറിന്റേയും ഐശ്വര്യയുടേയും പഴയ ചിത്രം വൈറലാകുന്നു

yeh-dil
രണ്‍ബീര്‍ കപൂറും ഐശ്വര്യ റായ് ബച്ചനും ഒരുമിക്കുന്ന യേ ദില്‍ ഹേ മുഷ്‌ക്കിലിലെ ഗാനങ്ങളും ട്രെയിലറുമെല്ലാം ഹിറ്റ് ചാര്‍ട്ടുകളില്‍ അതിവേഗം കുതിക്കുകയാണ്. ചിത്രത്തിലെ ബുല്ലെയാ എന്ന ഗാനത്തിലെ ഇരുവരുടേയും കെമിസ്ട്രി ചൂടന്‍ ചര്‍ച്ചയായി മാറികഴിഞ്ഞിരിക്കുകയാണ്. ഗാനത്തിലെ ചുംബന രംഗങ്ങളാണ് ചര്‍ച്ചാ വിഷയം. ഇപ്പോഴിതാ ഇരുവരുടേയും ഒരു പഴയകാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പഴയെതെന്ന് പറഞ്ഞാല്‍ ഒന്നും രണ്ടും വര്‍ഷമല്ല. പതിനെട്ട് വര്‍ഷം മുമ്പുള്ള രണ്‍ബീറിന്റേയും ഐശ്വര്യയുടേയും ഫോട്ടോയാണ് ട്വിറ്ററിലും ഫേസ്ബുക്കിലും താരമായി മാറിയിരിക്കുന്നത്. റിഷി കപൂറിന്റെ ആദ്യ സംവിധാന സംരംഭമായ ആ അബ് ലോട്ട് ചലേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷിനില്‍ വെച്ചെടുത്തതാണ് ചിത്രം. ബോളിവുഡിലെ തന്റെ സമ്പന്നമായ കരിയറിന്റെ തുടക്കതിന് മുമ്പുള്ള ഐശ്വര്യയും കൊച്ച് പയ്യനായ രണ്‍ബിറും ചേര്‍ന്ന് നില്‍ക്കുന്നത് കൗതകകരമായ കാഴ്ച്ചയാണ്. ഐശ്വര്യയും അക്ഷയ് ഖന്നയും നായകനും നായികയുമായ ചിത്രത്തില്‍ റിഷി കപൂറിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു രണ്‍ബീര്‍.

ചിത്രം എട്ട് നിലയില്‍ പൊളിഞ്ഞെങ്കിലും വരാനിരിക്കുന്ന നിമിഷത്തെ പണ്ടേ സൂചിപ്പിച്ച ചിത്രമായി മാറുകയാണിത്. റൂമി ജാഫ്രിയാണ് അന്ന് ചിത്രം പകര്‍ത്തിയതും ഇപ്പോഴത് പോസ്റ്റ് ചെയ്തിരിക്കുന്നതും. അനുഷ്‌കാ ശര്‍മയും പ്രധാന വേഷത്തില്‍ എത്തുന്ന യോ ദില്‍ ഹേ മുഷ്‌ക്കില്‍ ദീപാവലിയ്ക്ക് തിയ്യറ്ററുകളിലെത്തും. ഒരിടവേളയ്ക്ക് ശേഷം കരണ്‍ ജോഹര്‍ സംവിധാന രംഗത്തേക്ക് തിരിച്ച് വരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്്.

DONT MISS
Top