ലോകത്ത് 90 ശതമാനം പേരും ശ്വസിക്കുന്നത് മലിനവായു; ലോകാരോഗ്യ സംഘടന

maria

മരിയ നെയ്റോ (ഫയൽ ചിത്രം)

ജനീവ: ലോകത്ത് 90 ശതമാനം പേരും ശ്വസിക്കുന്നത് മലിന വായുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 60 ലക്ഷം പേര്‍ മലിനവായു ശ്വസിക്കുന്നത് മൂലം മരണപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊതുജനങ്ങളുടെ ജീവനെടുക്കുന്ന മലിനീകരണം തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ മരിയ നെയ്‌റോ പറഞ്ഞു. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് മലിനീകരണത്തിന്റെ തീവ്രത കൂടുതലെന്നും നെയ്‌റോ കൂട്ടിച്ചേര്‍ത്തു.

വികസിത രാജ്യങ്ങളേക്കാളും അവികസിത രാജ്യങ്ങളിലാണ് മലിനവായു കൂടുതല്‍ ഉള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന ഗുരുതര സംഭവമാണിതെന്നും ,നിരത്തുകളിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയും, മാലിന്യ നിര്‍മ്മാര്‍ജനം ഊര്‍ജിതമാക്കുകയും ചെയ്താല്‍ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാനാവുമെന്നും നെയ്‌റോ പറഞ്ഞു.

ആഗോളതലത്തില്‍ 3,000 പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വൻ ദുരന്തമാണ് ലോകത്തെ കാത്തിരിക്കുന്നതെന്നും നെയ്റോ പറഞ്ഞു.

DONT MISS
Top