റാങ്കിംഗിൽ ഒന്നാമനാവാൻ ഇന്ത്യ; കൊൽക്കത്ത ടെസ്റ്റ് നിർണായകം

aswin

വിക്കറ്റ് നേടിയ അശ്വിൻ്റെ ആഹ്ലാദം

ദുബായ്: ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയിക്കാനായാല്‍ ടെസ്റ്റ്  ക്രിക്കറ്റില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തും. വെള്ളിയാഴ്ച കൊല്‍ക്കത്തയിലാണ് മത്സരം. നിലവില്‍ പാകിസ്താനാണ് റാങ്കിംഗില്‍ ഒന്നാമതുള്ളത്.

പാകിസ്താനെക്കാള്‍ കേവലം ഒരു പോയിന്റ് മാത്രം പിറകിലാണ് ഇന്ത്യ ഇപ്പോള്‍. അഞ്ഞൂറാം ടെസ്റ്റില്‍ നേടിയ ചരിത്ര വിജയമാണ് പാകിസ്താനുമായുള്ള പോയിന്റ് വ്യത്യാസം കുറച്ചത്. രണ്ടാം ടെസ്റ്റിലും ഉജ്ജ്വല വിജയം കരസ്ഥമാക്കി ആജന്മ ശത്രുക്കളായ പാകിസ്താനെ പിന്തള്ളി ഒന്നാമതെത്താനായിരിക്കും ഇന്ത്യയുടെ ശ്രമം.

കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ച രവിചന്ദ്ര അശ്വിന്‍ റാങ്കിംഗില്‍ നേട്ടമുണ്ടാക്കി. ബൗളര്‍മാരില്‍ മൂന്നാം സ്ഥാനത്തായിരുന്ന അശ്വിന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാമതെത്തി.

രണ്ടിന്നിംഗ്‌സിലുമായി പത്ത് വിക്കറ്റ് കൊയ്ത അശ്വിനാണ് കിവികളുടെ ചിറകരിഞ്ഞത്. ഇതിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ് എന്ന നാഴികക്കല്ലും അശ്വിന്‍ പിന്നിട്ടു. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സനെ പിന്തള്ളിയാണ് അശ്വിന്‍ രണ്ടാമനായത്. 878 പോയിന്റുമായി ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഡ്വെയ്ല്‍ സ്‌റ്റെയിനാണ് പോയിന്റ് പട്ടികയില്‍ അശ്വിന് വെല്ലുവിളിയായുള്ളത്.

ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുലും രോഹിത് ശര്‍മ്മയും തങ്ങളുടെ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. രാഹുല്‍ അഞ്ച് സ്ഥാനങ്ങള്‍ മുന്നോട്ട് കയറി 57-ആം സ്ഥാനത്തും രോഹിത് ശര്‍മ്മ രണ്ട് സ്ഥാനങ്ങള്‍ കയറി 52-ആം സ്ഥാനത്തെത്തുമെത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top