ട്രെയിന്റെ അടിയില്‍ നിന്നും യുവതിയെ രക്ഷപ്പെടുത്തിയ കോണ്‍സ്റ്റബിളിന് അക്ഷയ് കുമാറിന്റെ സല്യൂട്ട്

akshay
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ബോളിവുഡിന്റെ കില്ലാഡി കുമാറായ അക്ഷയ് കുമാര്‍. ട്രെയിനിന്റെ അടിയില്‍ കുരുങ്ങിപ്പോയ യുവതിയെ അവസരോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തിയ റെയില്‍വെ പോലീസ് കോണ്‍സ്റ്റബിളിനെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ളതാണ് അക്ഷയ് കുമാറിന്റെ പുതിയ ട്വീറ്റ്. ലൊനാവ്‌ന റെയില്‍വെ സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പവന്‍ തായ്‌ഡെയാണ് ദുരന്തമുഖത്തു നിന്നും യുവതിയെ രക്ഷപ്പെടുത്തിയത്.

സംഭവത്തിന്റെ സിസി ടിവി ദൃശ്യത്തോടൊപ്പം പവന്‍ തായ്‌ഡെയുടെ അവസരോചിതമായ ഇടപെടലിന് തന്റെ സല്യൂട്ട് എന്നായിരുന്നു അക്ഷയ് കുമാറിന്റെ ട്വീറ്റ്. ഓടികൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് വീണ യുവതി പ്ലാറ്റ്‌ഫോമിനും ഓടുന്ന ട്രെയിനിനും ഇടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ആ സമയം അവിടെയുണ്ടായിരുന്ന പവന്‍ തായ്‌ഡെ ഓടിയെത്തുകയും യുവതിയെ വലിച്ച് പുറത്തെടുക്കുകയുമായിരുന്നു. വന്‍ ദുരന്തമാകാമായിരുന്ന അപകടത്തില്‍ നിന്നുമാണ് ഇദ്ദേഹം യുവതിയെ രക്ഷപ്പെടുത്തിയത്.

രജനീകാന്ത്-ശങ്കര്‍ ടീമിന്റെ യന്തിരന്‍ 2.0 യിലൂടെ തന്റെ തമിഴ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് അക്ഷയ് കുമാര്‍. നീരജ് പാണ്ഡെയുടെ ക്രാക്കാണ് കില്ലാഡിയുടെ അടുത്ത ഹിന്ദി ചിത്രം.

DONT MISS
Top