ഫോക്‌സ്‌വാഗണ്‍ അമിയോയുടെ ഡീസല്‍ പതിപ്പ് ഈയാഴ്ചയെത്തും

ameo

ഫോക്‌സ്‌വാഗണിന്റെ കോംപാക്ട് സെഡാനായ അമിയോയുടെ ഡീസല്‍ പതിപ്പ്

ദില്ലി: ഫോക്‌സ്‌വാഗണിന്റെ കോംപാക്ട് സെഡാനായ അമിയോയുടെ ഡീസല്‍ പതിപ്പ് ഈയാഴ്ച പുറത്തിറക്കുമെന്ന് സൂചന. നേരത്തേ 2016 ഓട്ടോ എക്‌സ്‌പോയില്‍ അമിയോ പ്രദര്‍ശിപ്പിച്ചിരുന്നു. ഫോക്‌സ്‌വാഗണിന്റെ തന്നെ പോളോയുടെ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന അമിയോ ഡീസല്‍ പതിപ്പിന് കരുത്തേകുന്നത് 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്റെ പരിഷ്‌കരിച്ച രൂപമാണ്. 110 കുതിരശക്തിയാണ് എന്‍ജിന്റെ കരുത്ത്.

5-സ്പീഡ് മാനുവല്‍ ഗിയര്‍, 7-സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്ക് ഗിയര്‍ എന്നിങ്ങനെ ഗിയര്‍ ബോക്‌സുകളില്‍ അമിയോ ഡീസല്‍ ലഭ്യമാകും. മൂന്ന് വ്യത്യസ്ത ലെവലുകള്‍ അമിയോ ഡീസലിനുണ്ട്-ട്രെന്‍ഡ്‌ലൈന്‍, കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍ എന്നിവയാണ് ഇവ. 22 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

ടച്ച്‌ സ്‌ക്രീനോടു കൂടിയ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍, മഴ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന വൈപ്പറുകള്‍, ക്രൂസ് കണ്‍ട്രോള്‍, ചില്‍ഡ് ഗ്ലൗ ബോക്‌സ് തുടങ്ങിയ പ്രത്യേകതകളാണ് അമിയോയുടെ ഡീസല്‍ പതിപ്പില്‍ പ്രതീക്ഷിക്കപ്പെടുന്നത്. സുരക്ഷയ്ക്കായി രണ്ട് എയര്‍ബാഗുകളോടൊപ്പം എബിഎസും ഉണ്ട്.

ഏഴ് ലക്ഷം മുതല്‍ എട്ടര ലക്ഷം രൂപ വരെയാണ് അമിയോ ഡീസലിന്റെ വിവിധ വേരിയന്റുകളുടെ വില. മാരുതി സ്വിഫ്റ്റ് ഡിസയര്‍, ടാറ്റ സെസ്റ്റ്, ഹ്യൂണ്ടായ് എക്‌സെന്റ് എന്നിവയോടാണ് അമിയോ ഡീസല്‍ മത്സരിക്കാനൊരുങ്ങുന്നത്.

DONT MISS
Top