ആഴ്‌സണ്‍ വെങ്ഗര്‍ക്ക് ആഴ്‌സണലിന്റെ സമ്മാനം, ചെല്‍സിയെ മുക്കിയത് മൂന്ന് ഗോളിന്

മത്സരത്തിനിടെ

മത്സരത്തിനിടെ

ലണ്ടന്‍ : ആഴ്‌സണലില്‍ തന്റെ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയ ടീം മാനേജര്‍ ആഴ്‌സണ്‍ വെങ്ഗര്‍ക്ക് ടീമിന്റെ സമ്മാനമായി മാറി ചെല്‍സിക്കെതിരായ മത്സരം. ചിരവൈരികളായ ചെല്‍സിയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തകര്‍ത്ത് വിട്ടാണ് താരങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ട പരിശീലകന് സമ്മാനം നല്‍കിയത്. വെങ്ഗറുടെ അഞ്ഞൂറാമത്തേയും ആയിരാമത്തേയും മത്സരങ്ങളും ചെല്‍സിക്ക് എതിരായിരുന്നു. രണ്ടു വട്ടവും തോല്‍വിയേറ്റുവാങ്ങാനായിരുന്നു ആഴ്‌സണലിന് വിധി.

ചെല്‍സിയുടെ പ്രതിരോധത്തിലെ പാളിച്ചകള്‍ എടുത്ത് കാണിച്ച മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ ഗണ്ണേഴ്‌സ് നീലപ്പടയുടെ വിധിയെഴുതി. വെങ്ഗറുടെ ത്രിമൂര്‍ത്തികളായ അലക്സിസ് സാഞ്ചസും തിയോ വാല്‍ക്കോട്ടും മൊസ്യൂട്ട് ഓസിലും വഴിയൊരുക്കിയത് ചെല്‍സിക്കെതിരെ ആറ് വര്‍ഷത്തിന് ശേഷമുള്ള വിജയത്തിനായിരുന്നു. പതിനൊന്നാം മിനുറ്റില്‍ സാഞ്ചസാണ് ആഴ്‌സണലിന്റെ അക്കൗണ്ട് തുറന്നത്. തൊട്ടുപിന്നാലെ തന്നെ നീലപ്പടയുടെ പ്രതിരോധത്തെ കാഴ്ചക്കാരാക്കി കൊണ്ട് വാല്‍ക്കോട്ട് വലചലിപ്പിച്ചു.

മത്സരത്തിനിടെ ആഴ്‌സണ്‍ വെങ്ങര്‍

മത്സരത്തിനിടെ ആഴ്‌സണ്‍ വെങ്ഗര്‍

ആദ്യ പകുതിയുടെ വിസില്‍ മുഴങ്ങുന്നതിന് മുമ്പ് തന്നെ ആഴ്‌സണലിന്റെ പ്ലേമേക്കറായ ഓസിലും ലക്ഷ്യം കണ്ടതോടെ ചെല്‍സിയ്ക്ക് തിരിച്ച് വരവ് അസാധ്യമായി. മികച്ച തുടക്കം ലഭിച്ചിട്ടും ലീഗില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ കഴിയാത്ത ചെല്‍സിയ്ക്ക് വരും മത്സരങ്ങള്‍ നിര്‍ണ്ണായകമായിരിക്കും.

DONT MISS
Top