ബാഗ്ദാദ് സ്‌ഫോടനം; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

bagdad

സ്‌ഫോടന സ്ഥലത്തു നിന്നും ഒരു ദൃശ്യം

ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുന്ന വിവരം ഐഎസ് അറിയിച്ചത്.

ബാഗ്ദാദിലെ സൈനികരുടെ ചെക്ക് പോസ്റ്റില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു ചാവേര്‍ ആക്രമണം നടന്നത്. പതിനൊന്ന് പേര്‍ക്കാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ചെക്ക് പോസ്റ്റുകളിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ഇടിച്ചു കയറ്റിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 34 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

സലാഹുദ്ദീന്‍ പ്രവിശ്യയിലെ ചെക്ക് പോസ്റ്റിലുള്ള സൈനിക കേന്ദ്രത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ സംഘം പരിശോധനക്കെത്തിയ സമയത്തായിരുന്നു ആക്രമണം. ഇവര്‍ ആക്രമണങ്ങളില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇതേസമയം തന്നെ പ്രവിശ്യയുടെ കിഴക്കന്‍ പ്രദേശത്തെ ചെക്ക് പോസ്റ്റിന് നേരെയും ആക്രമണമുണ്ടായി. നാല് പൊലീസുകാര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

DONT MISS
Top