ആഴ്‌സണലിന്റെ തീമില്‍ മണിയറ ഒരുക്കി മലയാളി യുവാവ്; മംഗളാശംസകളുമായി ആഴ്‌സണ്‍ വെങ്ഗര്‍

1
കാസര്‍ഗോഡ്: ഫുട്‌ബോള്‍ തലയ്ക്ക് പിടിക്കുന്ന ലഹരിയാണ്. യൂറോപ്യന്‍ ക്ലബുകള്‍ക്കും താരങ്ങള്‍ക്കും കേരളത്തില്‍ വന്‍ ആരാധകരുണ്ട്. തങ്ങളുടെ ആരാധന പ്രകടിപ്പിക്കാന്‍ പല വേലത്തരങ്ങളും ഇക്കൂട്ടര്‍ കാണിക്കാറുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പീരങ്കിപ്പടയായ ആഴ്‌സണലിനോടുള്ള സ്‌നേഹം കാണിക്കാന്‍ കാസര്‍ഗോഡ് പുലിക്കുന്ന് സ്വദേശിയായ മൊയ്തീന്‍ ഷോയിബ് സ്വന്തം മണിയറ ഒരുക്കിയിരിക്കുന്നത് ആഴ്‌സണലിന്റെ തീമിലാണ്. ബെഡ് ഷീറ്റിലും സീലിങിലും ചുമരിലുമെല്ലാം ആഴ്‌സണലിനോടുള്ള സ്‌നേഹം നിറഞ്ഞ് നില്‍ക്കുകയാണ്.

14438958_1134688579958812_2064178961_o

ടീമിന്റെ ജഴ്‌സിയുടെ നിറമായ വെള്ളയും ചുവപ്പും നിറങ്ങള്‍ ചുമരിന് നല്‍കിയിരിക്കുന്നു. ടീമിന്റെ ലോഗോയും താരങ്ങളുടെ ചിത്രങ്ങളും മുറിയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. മുറിയുടെ സീലിംഗില്‍ കൂറ്റന്‍ ലോഗോ തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മണിയറയുടെ ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. ആഴ്ചകള്‍ക്ക് മുമ്പ് ജോലിയുടെ ആവശ്യത്തിനായി ലണ്ടനില്‍ പോയപ്പോള്‍ ആഴ്‌സണല്‍ മാനേജര്‍ ആഴ്‌സണ്‍ വെങ്ഗറെ നേരില്‍ കണ്ട് കല്ല്യാണക്കുറി നല്‍കുകയും ചെയ്തു. വിവാഹത്തിന്റെ മധുരം ഇരട്ടിപ്പിച്ചു കൊണ്ട് സാക്ഷാല്‍ ആഴ്‌സണ്‍ വെങ്ഗര്‍ നേരിട്ട് വിവാഹാശംസകള്‍ അറിയിച്ചിരിക്കുകയാണ്.

14424172_1134688596625477_1347409390_o-1

തന്റെ ആഗ്രഹം പോലെ മണിയറ ഒരുക്കാനായി ലണ്ടനില്‍ നിന്നും സാധനങ്ങള്‍ നേരിട്ട് ഇറക്കുകയായിരുന്നു ഷോയിബ്. ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് ഷോയിബിനെപ്പോലെ കടുത്ത ആഴ്‌സണല്‍ ആരാധകരായ സഹോദരങ്ങള്‍ ശബ്ബയും ഫാഹിസും ആത്മമിത്രം കെബീര്‍ അഹമ്മദുമാണ്. വിവാഹ ശേഷം മണിയറയിലേക്ക് കയറി വരുന്ന നവവധു ആഴ്‌സണലിന്റെ ചിരവൈരികളായ ചെല്‍സിയുടെ ആരാധിക അകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

DONT MISS
Top