യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യൂബര്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

taxi

Representational Image

കൊല്‍ക്കത്ത: ടാക്‌സി കാറിനുള്ളില്‍ യുവതിയെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത യൂബര്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. പശ്ചിമബംഗാളിലെ ഹൗറയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. യൂബര്‍ ഡ്രൈവറായ ഗൗരവ് സാഹയാണ് യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പിടിയിലായത്. ഇന്നലെയാണ് ഇയാള്‍ പൊലീസ് പിടിയിലായത്.

ഫെയ്‌സ്ബുക്കിലൂടെ സൗഹൃദത്തിലായ യുവതിയെ ഗൗരവ് ലൈംഗികമായി ഉപയോഗിച്ച് വരികയായിരുന്നു. അടുത്തിടെയാണ് ഇയാള്‍ വിവാഹിതനാണെന്ന് യുവതി അറിയുന്നത്. ഇതറിഞ്ഞതിനെ തുടര്‍ന്ന് ഗൗരവുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ യുവതി തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം യുവതിയെ കാണാനെത്തിയ ഗൗരവ് ഈ സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് ഇവരെ ടാക്‌സിയില്‍ കയറ്റി കൊണ്ടു പോയി മര്‍ദ്ദിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.ആസിഡ് ബള്‍ബെറിയുമെന്ന് യുവതിയ ഭീഷണിപ്പെടുത്തി.

വിവാഹ വാഗ്ദാനം നല്‍കി ഗൗരവ് തന്നെ പല തവണ ലൈംഗികമായി ദുരുപയോഗം ചെയ്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top