ബിജോയ് നമ്പ്യാര്‍ മലയാളത്തിലേക്ക്, നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

bd
വ്യത്യസ്തമായ പ്രമേയങ്ങള്‍ കൊണ്ടും മേക്കിംഗുകൊണ്ട് ശ്രദ്ധേയനായ സംവിധായകനാണ് ബിജോയ് നമ്പ്യാര്‍. ബോളിവുഡില്‍ സ്വന്തമായ സ്ഥാനം നേടിയെടുത്തിട്ടുള്ള ബിജോയ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുകയാണ്. അവിടം കൊണ്ട ് തീരുന്നില്ല വിശേഷം ചിത്രത്തില്‍ നായകനാകുന്നത് മലയാളത്തിലെ യുവതാരം ദുല്‍ഖര്‍ സല്‍മാനാണ്.

മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ആഖ്യാന ശൈലിചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്ന ചിത്രമായിരിക്കും ഇതെന്നാണ് അറിയുന്നത്്. ബിജോയുടെ ഹോം പ്രൊഡക്ഷനായ ഗെറ്റ് എവെ ഫിലിംസും അബാം മൂവീസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പേരോ മറ്റ് താരങ്ങളേയോ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ബിജോയ് പറഞ്ഞു. ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ശേഷമായിരിക്കും ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക.

നേരത്തെ അനൗണ്‍സ് ചെയ്ത അമല്‍ നീരദ് ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം അടുത്ത വര്‍ഷത്തേക്ക് മാറ്റി വെച്ചതിനാല്‍ ഉടനെ തന്നെ ബിജോയുടെ ചിത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കൊച്ചി സ്വദേശിയായ ബിജോയ് ഏറെ കാലം പ്രശസ്ത സംവിധായകന്‍ മണിരത്‌നത്തോടൊപ്പം സഹസംവിധായകനായ് പ്രവര്‍ത്തിച്ചിട്ടൂണ്ട. സംവിധാന രംഗത്തേക്കുള്ള ബിജോയുടെ അരങ്ങേറ്റം മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള നിശബദ ചിത്രമായ റിഫ്‌ലക്ഷന്‍സ് എന്ന ഷോര്‍ട്ട് ഫ്‌ലിമിലൂടെയായിരുന്നു. രണ്ടായിരത്തി പതിനൊന്നില്‍ പുറത്തിറങ്ങിയ പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ പിടിച്ചു പറ്റിയ സെയ്ത്താനായിരുന്നു ബോജോയുടെ ആദ്യ ബോളിവുഡ് ചിത്രം.

DONT MISS
Top