അപൂര്‍വ്വ നിമിഷങ്ങള്‍ സമ്മാനിച്ച് ധോണി-രജനികാന്ത് കൂടിക്കാഴ്ച

1
ചെന്നൈ: കളിക്കളത്തിലെ തിരക്കെല്ലാം മാറ്റിവെച്ച് സ്വന്തം കഥ പറയുന്ന ‘എംഎസ് ധോണി ദ അണ്‍ ടോള്‍ഡ് സ്‌റ്റോറി’ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് ധോണിയിപ്പോള്‍. വെള്ളിത്തിരയില്‍ തന്നെ അവതരിപ്പിക്കുന്ന സുശാന്ത് സിങിനൊപ്പം ധോണി ഇന്നലെ ചെന്നൈയിലുമെത്തി. ജീവിതത്തിലെ അപൂര്‍വ്വ നിമിഷത്തേക്കിറിച്ച് വാചാലനായും സൂപ്പര്‍ സ്റ്റാര്‍ രജനിയുടെ ഡയലേഗുകള്‍ പറഞ്ഞും ധോണി ആരാധകരെ കയ്യിലെടുത്തു. പ്രോഗ്രാമിന് ശേഷം ധോണി നേരെ പോയത് സാക്ഷാല്‍ രജനീകാന്തിന്റെ വസതിയിലേക്കാണ്.

rds

രജനികാന്തിനോടുള്ള തന്റെ ആരാധന പലപ്പോഴും ധോണി വ്യക്തമാക്കിയിട്ടുള്ളതാണ്. ത്രസിപ്പിക്കുന്ന ആക്ഷനും ആവേശം കൊള്ളിക്കുന്ന ഡയലോഗുകളുമായി ആരാധകരുടെ മനസ്സില്‍ ദൈവതുല്ല്യനായി മാറിയ രജനിയെ കാണാന്‍ കഴിഞ്ഞതിലെ സന്തോഷം ട്വിറ്ററിലൂടെ ധോണി അറിയിച്ചു. ധോണിയോടൊപ്പം സുശാന്തും സൂപ്പര്‍ സ്റ്റാറിനെ കാണാന്‍ എത്തിയിരുന്നു. തന്റെ ജീവിതത്തിലെ അസുലഭ നിമിഷം എന്നാണ് കൂടിക്കാഴ്ചയെ സുശാന്ത് വിശേഷിപ്പിച്ചത്.

2

സത്യം സിനിമാസില്‍ നടന്ന പ്രമോഷന്‍ പരുപാടിയില്‍ തമിഴ് നടിയും യുവ നടന്‍ സൂര്യയുടെ ഭാര്യയുമായ ജ്യോതികയും പങ്കെടുത്തു. മക്കളോടൊപ്പമായിരുന്നു ജ്യോതിക പങ്കെടുക്കാനെത്തിയത്. സൂര്യ ഏറെ ഇഷ്ടപ്പെടുന്ന ധോണ്ി കു്ട്ടികള്‍ക്കൊപ്പവും സമയം ചെലവിട്ടു.

DONT MISS
Top