അച്ചടിയും തോറ്റുപോകും ഈ കൈയ്യക്ഷരത്തിന് മുന്നില്‍; ഇതിന്റെ ഉടമ ഒരു എട്ടാം ക്ലാസുകാരി

പ്രകൃതി മല്ലയുടെ കൈയ്യെഴുത്ത്

പ്രകൃതി മല്ലയുടെ കൈയ്യെഴുത്ത്

മികച്ച കൈയ്യെഴുത്തുപ്രതികള്‍ പലതും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു കൈയ്യരക്ഷം കണ്ട് ഇഷ്ടം തെന്നുകയല്ല, മറിച്ച് അത്ഭുതം കൂറുകയാണ് ആളുകള്‍. സാക്ഷാല്‍ അച്ചടിയെപ്പോലും തോല്‍പ്പിക്കുന്ന വടിവൊത്ത, മനോഹാരിതയില്‍ ഒരു കൈയ്യക്ഷരം.

ഒരു എട്ടാം ക്ലാസുകാരിയാണ് ഈ അപൂര്‍വ്വ കൈയ്യക്ഷരത്തിന്റെ ഉടമ. പേര് പ്രകൃതി മല്ല, സ്വദേശം നേപ്പാള്‍. നേപ്പാളിലെ ബീരേന്ദ്ര സൈനിക് ആവാസിയ മഹാവിദ്യാലയത്തിലാണ് പ്രകൃതി പഠിക്കുന്നത്.

പുസ്തകങ്ങളില്‍ അച്ചടിച്ചിരിക്കുന്ന കൃത്യതയോടെയും അഴകോടെയും പ്രകൃതി തന്റെ നോട്ടുബുക്കില്‍ എഴുതിയിരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

കൈയ്യക്ഷരം സോഷ്യല്‍മ ീഡിയയില്‍ തരംഗമായിരിക്കുകയാണ് ഇപ്പോള്‍. ആദ്യം ഏറ്റവും മികച്ച ഇന്ത്യന്‍ കൈയ്യക്ഷരം എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ വന്നത്.

DONT MISS
Top