കാലാവസ്ഥാ വ്യതിയാനവുമായി ഒത്തുപോകാന്‍ വൃക്ഷങ്ങളെ സഹായിക്കുന്ന ജീന്‍ കണ്ടെത്തി

trees

ഭൂമിയില്‍ ജീവന്‍ നില നിര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നവരാണ് വൃക്ഷങ്ങള്‍. ഈ വൃക്ഷങ്ങളെ പറ്റി ആഴത്തില്‍ പഠിക്കുന്ന അന്താരാഷ്ട്ര ഗവേഷണ സംഘം, കാലാവസ്ഥാ വ്യതിയാനവുമായി ഒത്തു പോകാന്‍ വൃക്ഷങ്ങളെ സഹായിക്കുന്ന ജീനുകള്‍ കണ്ടെത്തിയെന്നാണ് പുതിയ വാര്‍ത്ത.

വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട രണ്ട് വൃക്ഷങ്ങളെ താപനിലാ വ്യതിയാനവുമായി ഒത്തു പോകാന്‍ സഹായിക്കുന്നത് ഒരേ ജീനുകളാണ്. വ്യാഴാഴ്ചയാണ് ഈ പഠനഫലങ്ങള്‍ ‘സയന്‍സ്’ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചത്. 47 ജീനുകളുടെ കൂട്ടമാണ് വൃക്ഷങ്ങളെ കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാന്‍ സഹായിക്കുന്നത്.

വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട രണ്ട് പൈന്‍ വൃക്ഷങ്ങളുടെ  23,000 ജീനുകളുടെ ഡിഎന്‍എ സീക്വന്‍സിംഗ് നടത്തിയാണ് ജീനുകളെ കണ്ടെത്തിയതെന്ന് മുതിര്‍ന്ന ഗവേഷകന്‍ പ്രൊഫസര്‍ സാലി ഐറ്റ്കന്‍ പറഞ്ഞു. ബ്രിട്ടീഷ് കൊളംബിയ സര്‍വ്വകലാശാലയിലെ പ്രൊഫസറാണ് ഇദ്ദേഹം.

ആറ് സര്‍വ്വകലാശാലകളില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തുന്നത്. വൃക്ഷങ്ങളെ സംബന്ധിച്ച സുപ്രധാന പഠനങ്ങളിലാണ് ഇവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

DONT MISS
Top