വിമാനയാത്രയ്ക്കിടെ സാംസങ് നോട്ട് 2 ഫോണിന് തീപിടിച്ചു; വീഡിയോ

samsung

തകര്‍ന്ന നിലയില്‍ സാംസങ് ഗാലക്സി നോട്ട് 2

ചെന്നൈ: വിമാന യാത്രയ്ക്കിടെ സാംസങ് നോട്ട് 2 ഫോണിന് തീപിടിച്ചു. സിംഗപ്പൂരില്‍ നിന്നും ചെന്നൈയിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്റെ ഫോണിനാണ് തീപിടിച്ചത്. സംഭവത്തിന് പിന്നാലെ വിമാനയാത്രയില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. സാംസങ്ങ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ സൂക്ഷിക്കുകയോ വിമാനയാത്രയില്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുകയോ വേണമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ പറഞ്ഞു.

വിമാനം ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പാണ് സംഭവം. ബെര്‍ത്തില്‍ വെച്ചിരുന്ന ബാഗില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍, ബാഗില്‍ പരിശോധന നടത്തിയപ്പോഴാണ് ഫോണിന് തീപിടിച്ചത് കണ്ടത്. തുടര്‍ന്ന് വിമാന ജീവനക്കാര്‍ തീ കെടുത്തുകയായിരുന്നു. യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top