വിസാരണൈയുടെ ഓസ്‌കര്‍ എന്‍ട്രി; ‘ ഇത് അഭിമാന നിമിഷ’മെന്ന് ധനുഷ്

danush

ധനുഷ്

ചെന്നൈ: 2017 ലെ ഓസ്‌കര്‍ പുരസ്‌കാരത്തിന് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായി വിസാരണൈ തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവും നടനുമായ ധനുഷ്. തന്നെ നിര്‍മ്മാതാവെന്ന നിലയില്‍ വിശ്വസിച്ച എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നതായും ധനുഷ് ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തിന്റെ സംവിധായകന്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍, മറ്റ് ടീമംഗങ്ങള്‍, മീഡിയ എന്നിവര്‍ക്കും ധനുഷ് തന്റെ നന്ദിയറിയിച്ചു. എല്ലാവര്‍ക്കും ഇത് സന്തോഷമുള്ള നിമിഷമാണെന്നും ധനുഷ് വ്യക്തമാക്കി.

വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തില്‍ മത്സരിക്കാനാണ് വിസാരണൈ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എം ചന്ദ്രകുമാറിന്റെ ലോക്ക് അപ്പ് എന്ന നോവലിന്റെ അടിസ്ഥാനത്തില്‍ വെട്രിമാരന്‍ സംവിധാനം ചെയ്ത വിസാരണൈ നേരത്തെ മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. ആസ്വാദകര്‍ക്ക് കാഴ്ചയുടെ വേറിട്ട അനുഭവം സമ്മാനിച്ച ചിത്രം ജയിലിലെ അരക്ഷിതാവസ്ഥ പച്ചയായി തുറന്നുകാട്ടിയിരുന്നു.

എന്തുകൊണ്ടും ധനുഷിനിത് നല്ലകാലമാണ്. ധനുഷിന്റേതായി ഇന്ന് പുറത്തിറങ്ങിയ തൊടരി എന്ന ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു ട്രെയിന്‍ യാത്രയില്‍ നടക്കുന്ന തീവ്രവാദി ആക്രമണവ

DONT MISS
Top