സ്‌ഫോടക വസ്തുക്കളെന്ന് സംശയം; ഇന്തോനേഷ്യയില്‍ ചരക്കുകപ്പല്‍ പിടികൂടി

bali

ഇന്തോനേഷ്യന്‍ പൊലീസ് പിടിച്ചെടുത്ത സാധനങ്ങള്‍ പരിശോധിക്കുന്നു

ജക്കാര്‍ത്ത: സ്‌ഫോടക സാമഗ്രികളാണെന്ന സംശയത്തെ തുടര്‍ന്ന് ഇന്തോനേഷ്യന്‍ പൊലീസ് ചരക്കുകപ്പല്‍ പിടികൂടി. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ബാലിക്ക് സമീപം വെച്ചാണ് അധികൃതര്‍ ചരക്കു കപ്പല്‍ പിടികൂടിയത്. കപ്പലില്‍ നിന്ന് 30 ടണ്ണോളം അമോണിയം നൈട്രേറ്റ് അധികൃതര്‍ പിടികൂടിയിട്ടുണ്ട്. 1500 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.

മലേഷ്യയില്‍ നിന്ന് കയറ്റിയയച്ച രാസവളങ്ങളെന്ന പേരിലാണ് കപ്പലില്‍ ചരക്ക് നിറച്ചിരുന്നത്. സംഭവത്തില്‍ കപ്പലിലെ ആറ് ജീവനക്കാരെ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കപ്പലില്‍ ഉണ്ടായിരുന്ന സാമഗ്രികളെ പറ്റി കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കിഴക്കന്‍ ദ്വീപായ സുലാവെസിയിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍. ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ ഇവിടേക്കുള്ള ചരക്കുകടത്തലാണ് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. സ്ഫോടക സാമഗ്രികള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കോ വിഘടന പ്രവര്‍ത്തനങ്ങള്‍ക്കോ കൊണ്ടുവന്നതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

DONT MISS
Top