ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പാക് പ്രധാനമന്ത്രി യുഎന്നിൽ ; കശ്മീരിലെ പട്ടാള അക്രമങ്ങളെ കുറിച്ച് ഐക്യ രാഷ്ട്ര സഭ അന്വേഷിക്കണം

nawas-sharifന്യുയോര്‍ക്ക്: കശ്മീര്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎന്‍പൊതു സഭയില്‍ പാകിസ്താന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രസംഗം. കശ്മീരില്‍ രണ്ടുമാസത്തിനിടെയുണ്ടായ പട്ടാള അക്രമങ്ങളെക്കുറിച്ച് യുഎന്നിന്റെ നേതൃത്വത്തില്‍ സ്വന്തന്ത്ര അന്വേഷണം നടത്തണമെന്നു നവാസ് ഷരീഫ് ആവശ്യപ്പെട്ടു. കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരം കാണാതെ ഇന്ത്യയുമായുള്ള സമാധാനം പുനഃസ്ഥാപിക്കുക ദുഷ്‌കരമാണെന്നും ഷെരീഫ് പറഞ്ഞു.

കൊല്ലപ്പെട്ട യുവ നേതാവ് ബുര്‍ഹാന്‍ വാനി കശ്മീരികളുടെ പ്രതീകമാണെന്നു പോലും അവകാശപ്പെട്ട ഷരീഫ് നിരപരാധികളായ കശ്മീരികളാണ് കൊല്ലപ്പെടുന്നതെന്ന് ആരോപിച്ചു. കശ്മീരിനെ പട്ടാളരഹിതമാക്കണം. തടവിലുള്ള നേതാക്കളെ വിട്ടയയ്ക്കണം. കശ്മീരികള്‍ക്ക് സ്വയം നിര്‍ണയാവകാശം വേണമെന്ന ആവശ്യത്തെ പാകിസ്താന്‍ പിന്തുണയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുമായുള്ള സമാധാനം പുനസ്ഥാപിക്കാനാണ് പാകിസ്താന് താല്‍പര്യമെന്നും ഇതിനു വേണ്ടിയുള്ള സംഭാഷണങ്ങള്‍ സംഘടിപ്പിക്കാനായി ഇന്ത്യ തന്നെയാണ് തടസ്സം നില്‍ക്കുന്നതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ വാഗ്ദാനങ്ങള്‍ പാലിക്കുകയാണ് വേണ്ടത്. ആയുധമല്‍സരത്തിന് പാകിസ്താനില്ല. എന്നാല്‍ ഇന്ത്യ ആയുധ ശേഖരത്തിലൂടെ പ്രകോപനം സൃഷ്ടിക്കുകയാണ്. തീവ്രവാദത്തിന്റെ ഇരയായി സ്വയം വിശേഷിപ്പിച്ച പാകിസ്താന്‍ തീവ്രവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും പിന്തുണ നല്‍കുന്ന രാജ്യമാണെന്നും അവകാശപ്പെട്ടു.

അതേസമയം ഹിസ്ബുള്‍ തീവ്രവാദി ബുര്‍ഹാന്‍ വാനിയെ യുഎന്‍ പൊതു സഭയിലെ തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് പരാമര്‍ശിച്ചതിലൂടെ പാകിസ്താനും തീവ്രവാദവുമായുള്ള അടുപ്പം തെളിവായിരിക്കുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു.

ഇന്ത്യ-പാക് സംഭാഷണങ്ങള്‍ക്കു തടസ്സങ്ങളായി പാകിസാതാന്‍ ചൂണ്ടിക്കാട്ടുന്നത് പാകിസ്താനു സ്വീകര്യമല്ലാത്ത നിബന്ധനകള്‍ ഇന്ത്യ മുന്നോട്ടുവയ്ക്കുന്നു എന്നാണ്. ഭീകരത അവസാനിക്കണമെന്നതു മാത്രമാണ് ഇന്ത്യയുടെ നിബന്ധന. ഇത് പാകിസാതാന് സ്വീകര്യമല്ലേയെന്നും വികാസ് സ്വരൂപ് ചോദിച്ചു.

DONT MISS
Top