അജ്മാന്‍ വ്യാവസായിക മേഖലയില്‍ വന്‍തീപിടുത്തം: നാല് ഗോഡൗണുകള്‍ കത്തിനശിച്ചു

ajman

ചിത്രം- ഖലീജ് ടൈംസ്

അജ്മാന്‍: അജ്മാന്‍ വ്യാവസായിക മേഖലയില്‍ വന്‍തീപിടുത്തം. ഇന്ന് പ്രാദേശിക സമയം 2.30ന് ആയിരുന്നു തീപിടുത്തം ഉണ്ടായത്. പിവിസി പൈപ്പുകള്‍ സൂക്ഷിച്ചു വച്ചിരുന്ന ഗോഡൗണ്‍ ആണ് അഗ്‌നിക്ക് ഇരയായത്. ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു. അജ്മാന്‍, ഷാര്‍ജ, ഉമ്മല്‍ഖൊയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സുകളും പൊലീസും തീ അണയച്ചു. തീപിടുത്തത്തില്‍ മറ്റു മൂന്ന് ഗോഡൗണുകളും അഗ്‌നിക് ഇരയായി. അജ്മാന്‍ മുനിസിപ്പാലിറ്റിയിലെ വാട്ടര്‍ ടാങ്കറുകളില്‍ നിന്നും ഉള്ള വെള്ളവും തീ അണക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നുണ്ട്. തീപിടുത്തത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. തീപിടുത്തം ഉണ്ടായപ്പോള്‍ തന്നെ സമീപപ്രദേശത്തെ കെട്ടിടങ്ങളില്‍ നിന്നടക്കം ആളുകളെ ഒഴിപ്പിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top