വിവരങ്ങള്‍ മായ്ച്ചു കളയണ്ട: ഒരു ടെറാബൈറ്റ് മെമ്മറി കാര്‍ഡുമായി സാന്‍ഡിസ്‌ക്

sandisk

കൂടുതല്‍ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു തങ്ങളുടെ കംപ്യൂട്ടറിലെ വിവരങ്ങളൊക്കെ ചെറിയൊരു മെമ്മറികാര്‍ഡിലാക്കിവയ്ക്കാം ഇനി. കംപ്യൂട്ടറിനോളം മെമ്മറി ശേഷിയുള്ള മെമ്മറികാര്‍ഡുമായി സാന്‍ഡിസ്‌കാണ് വിപണി കീഴടക്കാന്‍ എത്തുന്നത്. ഒരു ടെറാബൈറ്റ് സ്റ്റോറേജ് ശേഷിയുള്ള മെമ്മറി കാര്‍ഡാണ് സാന്‍ഡിസ്‌ക് പുറത്തിറക്കിയിരിക്കുന്നത്.

അതേസമയം, എത്ര രൂപയാണ് ഈ മെമ്മറി കാര്‍ഡിന് വില എന്നു പുറത്തുവിട്ടിട്ടില്ല. കാര്‍ഡ് വിപണിയിലെത്തുമ്പോഴേ വിലയറിയാന്‍ കഴിയൂ. പലപ്പോഴും ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് ഈ മെമ്മറികാര്‍ഡ് കൂടുതല്‍ ഗുണം ചെയ്യുക. പലപ്പോഴും ഫോട്ടൊഗ്രാഫര്‍മാര്‍ നിരവധി പടങ്ങളെടുക്കുമ്പോഴും അവയൊക്കെ സൂക്ഷിക്കാനുള്ള സാഹചര്യമില്ലാത്തതാണു തടസമാകാറുള്ളത്. ഇത് അത്തരക്കാര്‍ എപ്പോഴും പങ്കുവയ്ക്കുന്ന ബുദ്ധിമുട്ടാണ്. ഒരൂ ടിബിയുടെ സ്റ്റോറേജുള്ള മെമ്മറി കാര്‍ഡുകള്‍ എത്തിയതോടെ ഇപ്പോള്‍ എടുക്കുന്നതിനേക്കാള്‍ എത്രയോ എണ്ണം ഫോട്ടോകള്‍ എടുത്തു സൂക്ഷിക്കാന്‍ സാഹചര്യം ഒരുങ്ങും. ടെലിവിഷന്‍ മേഖലയിലും മെമ്മറികാര്‍ഡുകള്‍ വലിയ സഹായമാണ്. ടേപ്പുകള്‍ ഇല്ലാതായ കാലത്ത് കൂടുതല്‍ ദൃശ്യങ്ങള്‍ കാമറാമാന്‍മാര്‍ക്ക് സൂക്ഷിച്ചുവയ്ക്കാന്‍ ഒരി ടിബിയുടെ ഈ മെമ്മറി കാര്‍ഡ് കൊണ്ടുകഴിയും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top