ആഞ്ജലീനയുമായി വേര്‍പിരിയുന്നതില്‍ ബ്രാഡ് പിറ്റിന് ‘സങ്കടം’

bradpitt

ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും

ഭാര്യ ആഞ്ജലീന ജോളിയുമായി വേര്‍പിരിയുന്നതില്‍ തനിക്ക് ഏറെ വിഷമമുണ്ടെന്ന് ഭര്‍ത്താവും ഹോളിവുഡ് നടനുമായ ബ്രാഡ് പിറ്റ്. വേര്‍പിരിയുന്നത് ഏറെ സങ്കടകരമാണെന്നും എന്നാല്‍ കുട്ടികളുടെ ഭാവി ജീവിതത്തിന് വേണ്ടിയാണ് ഇപ്പോള്‍ ഈ തീരുമാനമെന്നും ബ്രാഡ് പിറ്റ് പ്രതികരിച്ചു.

ഇന്നലെയാണ് ആഞ്ജലീന വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. തന്റെ കുടുംബത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് വേണ്ടിയാണ് ഈ ഘട്ടത്തില്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതെന്നാണ് ആഞ്ജലീനയുടെ പക്ഷം. ഭര്‍ത്താവ് കുട്ടികളെ പരിപാലിക്കുന്ന രീതിയില്‍ താന്‍ ഒട്ടും സംതൃപ്തയല്ലെന്ന് ആഞ്ജലീന തുറന്നടിക്കുന്നുണ്ട്. ബ്രാഡ് പിറ്റിന്റെ മദ്യപാനമയക്കുമരുന്ന് ശീലങ്ങളേയും ആഞ്ജലീന വിമര്‍ശിക്കുന്നു. ലഹരികള്‍ ബ്രാഡ് പിറ്റിന്റെ സ്വഭാവത്തിലുണ്ടാക്കിയ മാറ്റമാണ് ആഞ്ജലീനയെ ഏറെ ചൊടിപ്പിച്ചിരിക്കുന്നതെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

angelina-1

2004 മുതല്‍ ഒന്നിച്ചു കഴിഞ്ഞിരുന്ന ബ്രാഞ്ജലീന 2014-ലാണ് നിയമപരമായി വിവാഹിതരായത്. വിവാഹം കഴിക്കുമ്പോള്‍ ആഞ്ജലീന ഗര്‍ഭിണിയിയായിരുന്നു. നടന്മാരായ ബില്ലി ബോബ് തോര്‍ട്ടണ്‍, ജോന്നി ലീ മില്ലെര്‍ എന്നിവരായിരുന്നു ആഞ്ജലീനയുടെ മുന്‍ ഭര്‍ത്താക്കന്മാര്‍.

അതിനിടെ ലോകപ്രശസ്ത വാക്‌സ് മ്യൂസിയമായ മാഡം ടുസാഡ്‌സില്‍ അടുത്തടുത്ത് സ്ഥാപിച്ചിരുന്ന താരങ്ങളുടെ മെഴുകുപ്രതിമ വിവാഹമോചന വാര്‍ത്തകളെ തുടര്‍ന്ന് വേര്‍തിരിച്ചു വെച്ചു. ട്വിലൈറ്റ് താരം റോബേര്‍ട്ട് പാറ്റിസണിന്റെ പ്രതിമയാണ് ഇരുവര്‍ക്കുമിടയില്‍ പുതുതായി സ്ഥാപിച്ചത്. ഇത് സംബന്ധിച്ച് മാഡം ടുസാഡ്സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

madam-1 madam-2

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top