അപകടകാരിയായ ഏഷ്യന്‍ കടന്നലിനെ ആദ്യമായി ബ്രിട്ടനില്‍ കണ്ടത്തിയതായി സ്ഥിരീകരണം

hornet

വെസ്പ വെല്യൂടിന എന്നയിനം ഏഷ്യന്‍ കടന്നല്‍

തേനീച്ചകളെ കൊല്ലുന്ന ഒരിനം ഏഷ്യന്‍ കടന്നലിനെ ആദ്യമായി ബ്രിട്ടനില്‍ കണ്ടെത്തി. വിദഗ്ധര്‍ ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

ഗ്ലൗസെസ്‌ടെര്‍ഷൈറിലെ ടെറ്റ്ബറിയിലാണ് ഏഷ്യന്‍ കടന്നലിനെ കണ്ടെത്തിയത്. ഇതിന്റെ കൂടുകള്‍ കണ്ടെത്താനും നശിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ് ഇപ്പോള്‍. 5 കിലോമീറ്റര്‍ പ്രദേശം സൂഷ്മ നിരീക്ഷണത്തിനായി ‘ഡെഫ്ര’ (Defra-Department for Environment, Food and Rural Affairs) തെരഞ്ഞെടുത്തിട്ടുണ്ട്.

hornet2

ഇന്‍ഫ്രാറെഡ് ക്യാമറകളും കെണികളുമാണ് ഇവയെ നശിപ്പിക്കാനായി വിദഗ്ധര്‍ ഉപയോഗിക്കുന്നത്.

വെസ്പ വെല്യൂടിന എന്നയിനം ഏഷ്യന്‍ കടന്നല്‍ 2.5 സെന്റിമീറ്റര്‍ നീളമുള്ളവയാണ്. 2004-ല്‍ ചൈനയില്‍ നിന്നും മണ്‍പാത്രങ്ങളുമായി വന്ന  കപ്പല്‍ വഴി അബദ്ധത്തില്‍ ഈ കടന്നല്‍ ഫ്രാന്‍സില്‍ എത്തിയിരുന്നു.

ഇന്‍ഫ്രാറെഡ് ക്യാമറകളും കെണികളുമാണ് ഇവയെ നശിപ്പിക്കാനായി വിദഗ്ധര്‍ ഉപയോഗിക്കുന്നത്. കടന്നലിനെ ആദ്യമായി കണ്ടതിന്റെ 3 മൈല്‍ ചുറ്റളവിലാണ് തെരച്ചില്‍ നടത്തുന്നത്.

DONT MISS
Top