അട്ടപ്പാടിയില്‍ കണ്‍സ്യൂമര്‍ ഫെഡ് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തതില്‍ വന്‍ ക്രമക്കേട്; വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന്

consumer
പാലക്കാട്: അട്ടപ്പാടി ആദിവാസി മേഖലയില്‍ കണ്‍സ്യുമര്‍ ഫെഡ് ഭക്ഷണ സാധങ്ങള്‍ വിതരണം ചെയ്തതില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ് കണ്ടെത്തല്‍. 2011 മുതല്‍ നടന്ന ക്രമക്കേടിനെ കുറിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുകയാണ്. വിജിലന്‍സ് കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

cons

റെജി ജി നായരുടെ പേര് പ്രതിപാദിക്കുന്ന ഭാഗം

2011 മുതല്‍ അട്ടപ്പാടിയിലെ പ്രീമെട്രിക്ക് ഹോസ്റ്റലുകളിലേക്കടക്കം ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്.ഗുണനിലവാരം കുറഞ്ഞ അരി ഉള്‍പ്പെടെയുള്ള ഭക്ഷണ സാധങ്ങള്‍ കൂടിയ വിലയ്ക്കാണ് കണ്‍സ്യൂമര്‍ഫെഡ് വാങ്ങിയിരിക്കുന്നത്. കുറഞ്ഞ ടെണ്ടര്‍ തുക രേഖപ്പെടുത്തിയവരെ ഒഴിവാക്കി കൂടിയ തുക രേഖപ്പെടുത്തിയവര്‍ക്ക് കരാര്‍ നല്‍കിയത് അഴിമതിയാണെന്നും വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. മുന്‍ എംഡി റെജി ജി നായരടക്കം 12 ഉദ്യോഗസ്ഥര്‍ക്കെതിരായും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

എംഡി അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതികളാക്കി വിജിലന്‍സ്് ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന. അട്ടപ്പാടിയില്‍ ആദിവാസി മേഖലയില്‍ പോഷകാഹാര കുറവ് മൂലം കുട്ടികളടക്കം മരിച്ച കലയളവിലാണ് കണ്‍്‌സ്യുമര്‍ഫെഡിന്റെ ഈ വെട്ടിപ്പ് നടത്തിയതെന്നതും

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top