ബ്രാഞ്ജലീന വേര്‍പിരിയുമ്പോള്‍!

branj
ഹോളിവുഡിലെ വിലയേറിയ ദമ്പതികള്‍ എന്നറിയപ്പെടുന്ന ആഞ്ജലിന ജോളിയും ബ്രാഡ് പിറ്റും വേര്‍പിരിയുന്ന എന്ന വാര്‍ത്തകളാണ് ഇന്ന് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 2005ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്. ഒമ്പത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2015ല്‍ ഇരുവരും വിവാഹവും കഴിച്ചു.

Image result for brad pitt and angelina jolie marriage

തന്റെ ആദ്യ ഭാര്യയുമായി ബന്ധം വേര്‍പെടുത്തിയ ശേഷമാണ് പിറ്റ് ജോളിയെ വിവാഹം കഴിച്ചത്. നടി ജെന്നിഫര്‍ അനിറ്റ്‌സണെയാണ് അദ്ദേഹം ആദ്യം വിവാഹം കഴിച്ചത്. ആഞ്ജലീനയുടെ മൂന്നാമത്തെ വിവാഹവും. നടന്മാരായ ബില്ലി ബോബ് തോര്‍ട്ടണ്‍, ജോന്നി ലീ മില്ലെര്‍ എന്നിവരായിരുന്നു താരത്തിന്റെ മുന്‍ ഭര്‍ത്താക്കന്മാര്‍. വിവാഹസമയത്ത് ജോളി ഗര്‍ഭിണിയായിരുന്നു.

Image result for brad pitt and angelina jolie marriage

ഇരുവരും ദത്തെടുത്ത കുട്ടികളെ സാക്ഷി നിര്‍ത്തി 2014ലാണ് ഇരുവരും നിയമപരമായി വിവാഹം ചെയ്തത്. തമ്മില്‍ തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്‌നങ്ങളെ തുടര്‍ന്ന് ആരാധകരെ കൊതിപ്പിച്ച ദമ്പതികള്‍ ഏറെ നാളായി അസ്വാരസ്യത്തിലായിരുന്നു.

വിവാഹമോചനം സംബന്ധിച്ച പരാതി ആഞ്ജലീന മുന്‍കൈയെടുത്ത് കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ ദത്തെടുത്തത് അടക്കം ആറ് കുട്ടികളുടേയും കാര്യം തന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നെന്നാണ് ബ്രാഡ് പിറ്റിന്റെ പ്രതികരണം.

Image result for brad pitt and angelina jolie marriage

തന്റെ കുടുംബത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് വേണ്ടിയാണ് ഈ ഘട്ടത്തില്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതെന്നാണ് ആഞ്ജലീനയുടെ പക്ഷം. ഭര്‍ത്താവ് കുട്ടികളെ പരിപാലിക്കുന്ന രീതിയില്‍ താന്‍ ഒട്ടും സംതൃപ്തയല്ലെന്ന് ആഞ്ജലീന തുറന്നടിക്കുന്നുണ്ട്. ബ്രാഡ് പിറ്റിന്റെ മദ്യപാന-മയക്കുമരുന്ന് ശീലങ്ങളേയും ആഞ്ജലീന വിമര്‍ശിക്കുന്നു. ലഹരികള്‍ ബ്രാഡ് പിറ്റിന്റെ സ്വഭാവത്തിലുണ്ടാക്കിയ മാറ്റമാണ് ആഞ്ജലീനയെ ഏറെ ചൊടിപ്പിച്ചിരിക്കുന്നതെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു.

Image result for brad pitt and angelina jolie drug

അടുത്തിടെ ഭര്‍ത്താവിനെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആഞ്ജലീന ആവശ്യപ്പെട്ടിരുന്നു. നടി മെലീസ എത്രിഡ്ജിന്റെ കുട്ടികളുടെ പിതൃത്വം സംബന്ധിച്ച വിവാദത്തിനു പിന്നാലെയായിരുന്നു ഇത്. ഒരു പരിപാടിക്കിടെയാണ് തന്റെ കുട്ടികളുടെ അച്ഛന്‍ ബ്രാഡ്പിറ്റാണെന്ന് മെലീസ് എത്രിഡ്ജ് പറഞ്ഞത്.

Image result for melissa etheridge

മെലീസ എത്രിഡ്ജ്

ഇരുവരുടെയും അടുത്ത സുഹൃത്തായിരുന്നു നടി മെലീസ എത്രിഡ്ജ്. സംഭവം വിവാദമായതോടെയാണ് ബ്രാഡ് പിറ്റ് ഡി.എന്‍.എ ടെസ്റ്റിന് വിധേയനാകണമെന്ന് ആഞ്ജലീന ആവശ്യപ്പെട്ടത്. ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറായില്ലെങ്കില്‍ നേരിട്ട് ചോദിച്ച് അറിയുമെന്ന് ആഞ്ജലീന ഭീഷണി മുഴക്കിയിതായെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Image result for brad pitt and angelina jolie kids

വെള്ളിത്തിരയില്‍ മാത്രം ഒതുങ്ങാതെ സന്നദ്ധപ്രവര്‍ത്തനങ്ങളിലൂടേയും വാര്‍ത്തകള്‍ സൃഷ്ടിച്ചവരാണ് ബ്രാഞ്ജലീന ദമ്പതികള്‍. സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ കുട്ടികളുടെ ക്ഷേമത്തിനായി ഏറെക്കാര്യങ്ങള്‍ ചെയ്യുന്ന അവര്‍ മൂന്നു കുഞ്ഞുങ്ങളെ ദത്തെടുത്തു വളര്‍ത്തിയതിന് പിന്നാലെ ഒരു സിറിയന്‍ അനാഥക്കുഞ്ഞിനെക്കൂടി ദത്തെടുക്കാനുള്ള ഒരുക്കത്തിലാണെന്ന സന്തോഷ വാര്‍ത്തയും പുറത്തു വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ പിന്നിലാക്കിയാണ് ഇരുവരും വേര്‍പിരിയാന്‍ പോകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഹോളിവുഡില്‍ നിന്നുള്ള തലക്കെട്ടായി മാറുന്നത്.

Image result for brad pitt and angelina jolie kids

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top