ബലിപെരുന്നാളിന് ജിദ്ദയില്‍ അറുത്തത് 63,000 ആടുകളെ

goaht

Representative Image

ജിദ്ദ: പെരുന്നാള്‍ ആഘോഷത്തിനായി ജിദ്ദയില്‍ ബലിയറുത്തത് 63,307 ആടുകളെ. നിയമമനുസരിച്ച് ആരോഗ്യമുള്ള ആടുകളെയാണ് ബലിയറുത്തതെന്ന് ഉറപ്പുവരുത്തിയിരുന്നു. അറവുശാലകളിലും വാഹനങ്ങളിലും അറുക്കാനുള്ള ആടുകളുടെ വില്‍പനയുമുണ്ടായിരുന്നു. ഈദ് ആഘോഷത്തോട് അനുബന്ധിച്ചായിരുന്നു ഇത്രയും ആടുകളെ ബലിയറുത്തത്.

നാലു ദിവസത്തിനിടെ ഓരോ മണിക്കൂറിലും ശരാശരി 650 ആടുകളെ വീതമാണ് ബലിയറുത്തത്. മുന്‍കൂട്ടി തയ്യാറാക്കിയ അഞ്ച് അറവുശാലകളിലും രണ്ട് വാഹനങ്ങളിലും വെച്ചായിരുന്നു അറവിനുള്ള ആടുകളെ വില്‍പന നടത്തിയത്. അല്‍ഖുംറ, അല്‍സവബീല്‍, അല്‍ നുസ്ഹ, ഹിറ തുടങ്ങിയ ജിദ്ദയിലെ പ്രധാന അറവുശാലകളില്‍ വെച്ചും അല്‍ ജംആ, അല്‍ ഹംദാനിയ തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങളില്‍ വെച്ചുമായിരുന്നു മൃഗബലിക്കായുള്ള ആടുകളെ വിതരണം ചെയ്തിരുന്നത്. ശീതീകരണ സംവിധാനമായിരുന്നു അറവുശാലകളിലും ആടിനെ വില്‍ക്കുന്ന സ്ഥലങ്ങളിലും ഏര്‍പ്പെടുത്തിയിരുന്നതെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

DONT MISS
Top