ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമാമില്‍ ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു

dammam

ഫയല്‍ ചിത്രം

ദമാം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമാമില്‍ വിപുലമായ പരിപാടികളോടെ ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഫൈസലിയയില്‍ നടന്ന ആഘോഷ പരിപാടികളില്‍ ഫുട്‌ബോള്‍, വടംവലി, നീന്തല്‍, ചാക്കിലോട്ടം, ബലൂണ്‍ പൊട്ടിക്കല്‍ തുടങ്ങിയ കായിക മത്സരങ്ങള്‍ അരങ്ങേറി. എട്ട് ടീമുകള്‍ പങ്കെടുത്ത ഫുട്‌ബോള്‍ മത്സരത്തില്‍ തുഖ്ബ ടീം ചാംമ്പ്യന്മാരായി. വടംവലി മത്സരത്തില്‍ അല്‌ഖോതബാര്‍ ടീമും നീന്തല്‍ മത്സരത്തില്‍ ദമാം ഈസ്റ്റും ജേതാക്കളായി. സമാപന സമ്മേളനത്തില്‍ ഫാറൂഖ് വവ്വാക്കാവ്, ലത്തീഫ് കരുനാഗപ്പള്ളി, അമീര്‍ അലി പ്രസംഗിച്ചു. വിജയികള്‍ക്ക് ട്രോഫികളും സമ്മാനിച്ചു.

DONT MISS
Top