ഇസ്ലാമാബാദില്‍ ചേരുന്ന സാര്‍ക്ക് സമ്മേളനം ഇന്ത്യ ബഹിഷ്‌കരിച്ചേക്കും

pak-saarcദില്ലി: രാജ്യത്തിന്റെ സാമൂഹിക സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ഉറിയില്‍ ഭീകരാക്രമണ പരമ്പര തുടരുന്ന പശ്ചാത്തലത്തില്‍ ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന സാര്‍ക്ക് സമ്മേളനം ഇന്ത്യയും അഫ്ഗാനിസ്ഥാനും ബഹിഷ്‌കരിച്ചേക്കും. സമ്മേളനം ബഹിഷ്‌കരിക്കുന്ന കാര്യം പരിഗണിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് അഫ്ഗാന്‍ അംബാസിഡര്‍ ഡോ. ശെയ്ദ മൊഹമ്മദ് അബ്ദാലി ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

അടുത്ത നവംബറില്‍ ഇസ്ലാമാബാദില്‍ സമ്മേളനം നടക്കാനിരിക്കെയാണ് ബഹിഷ്‌കരണത്തെക്കുറിച്ച് ആലോചിക്കുമെന്ന് മൊഹമ്മദ് അബ്ദാലിയുടെ പ്രസ്താവന.’ ഇന്ത്യയുടെ അഫ്ഗാനും ചിന്തിക്കുന്നതു പോലെ തന്നെയാവും സാര്‍ക്കിലുള്ള മറ്റ് അംഗ രാജ്യങ്ങളും കരുതുക. രാജ്യത്തിന്റെ ഐക്യവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുന്ന പാകിസ്താനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്താന്‍ എല്ലാ തരത്തിലുമുള്ള നീക്കങ്ങളും പദ്ധതിയിടുമെന്നും മൊഹമ്മദ് അബ്ദാലി വ്യക്തമാക്കി. രാജ്യങ്ങളുടെ സമാധാനം ഇല്ലാതാക്കുന്ന പാക് നടപടിയെ പ്രോത്സാഹിപ്പിക്കില്ലെന്നും , തീവ്രാവദത്തെ പ്രോത്സാഹിക്കുന്ന രാജ്യങ്ങളെയും അല്ലാത്ത രാജ്യങ്ങളേയും വേര്‍തിരിച്ചു കാണാനും ലോകത്തിനു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സമാധാനം പുനസ്ഥാപിക്കാനും ഭീകരതയ്‌ക്കെതിരെ പോരാടാനുമായി ഇന്ത്യയുമായി കൈകോര്‍ക്കുമെന്നും എല്ലാ സഹകരണവും ഉറപ്പുവരുത്തുമെന്നും നേരത്തെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി ഉറപ്പ് നല്‍കിയിരുന്നു. ലോകത്തിലെമ്പാടും ഭീകരവാദം ശക്തിപ്രാപിക്കുന്നതിന്റെ സൂചനകളാണ് അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളിലൂടെ വ്യക്തമാകുന്നതെന്നും ഇതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

DONT MISS
Top