തിരിച്ചടി തുടങ്ങി ഇന്ത്യ; ഉറിയില്‍ പത്ത് ഭീകരരെ സൈന്യം വധിച്ചു

armyശ്രീനഗര്‍: കശ്മീരിലെ ഉറിയില്‍ നിയന്ത്രണരേഖ ലംഘിച്ചു നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച പത്ത് തീവ്രവാദികളെ സൈന്യം വധിച്ചു. കശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണുണ്ടായതെന്ന് സൈനീക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയ്‌ക്കെതിരെയുള്ള ഭീകര നീക്കങ്ങള്‍ ശക്തിപ്പെടുന്നതിന്റെ സൂചനയാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഉറിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം 20 തവണ വെടിയുതിര്‍ത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയത്. സംഭവത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി (റോ) ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആക്രമണത്തിനു മുൻപായി ഭീകരർ രണ്ടു മണിക്കൂറോളം പ്രദേശത്ത് ചെലവഴിച്ചു. അതിനുശേഷമാണ് ബ്രിഗേഡ് ആസ്ഥാനത്തെത്തി ആക്രമണം നടത്തിയതെന്നും റോയും ബിഎസ്എഫും സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

രണ്ടു ദിവസം മുന്‍പുണ്ടായ ഉറി ഭീകരാക്രമണത്തിനു പിന്നാലെ ഇന്നും അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നുണ്ടായ ആക്രമണത്തിലാണ് പത്തോളം തീവ്രവാദികളെ സൈന്യം വധിച്ചത്. ഞായറാഴ്ചയുണ്ടായ ഉറി ഭീകരാക്രമണത്തില്‍ നാലോളം തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. ആക്രമണത്തില്‍ 18 ജവാന്മാരും രക്തസാക്ഷിത്വം വരിച്ചിരുന്നു. മൂന്നു മണിക്കൂറോളം നീണ്ടു നിന്ന ആക്രമണത്തിനു ശേഷമാണ് ഇവരെ വധിച്ചത്.

ഇന്ത്യയ്‌ക്കെതിരെ ആക്രമണങ്ങള്‍ക്കു പിന്നില്‍ പാകിസ്താനാണെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ ആരോപിച്ചിരുന്നു. ഭീകരവാദം അഴിച്ചുവിടുന്ന പാകിസ്താനെ ആഗോള തലത്തില്‍ ഒറ്റപ്പെടുത്തണമെന്നും ലോകവ്യാപകമായി ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

[polldaddy poll=9528137]
DONT MISS
Top