ഫ്രൈഡ് ചിക്കന്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ലഭിച്ചത് ഫ്രൈ ചെയ്ത എലിയുടെ തല; പ്രതിഷേധമറിയിച്ച് യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ried

ന്യൂയോര്‍ക്ക്: ഭക്ഷണം കഴിക്കാന്‍ നഗരത്തിലെ പേരുകേട്ട റെസ്‌റ്റോറന്റില്‍ കയറിയ യുവതിക്ക് ഓര്‍ഡര്‍ ചെയ്ത ഫ്രൈഡ് ചിക്കന് പകരം ലഭിച്ചത് ഫ്രൈ ചെയ്ത എലിയുടെ തല. ന്യൂയോര്‍ക്ക് മാന്‍ഹട്ടനിലുള്ള 8th അവന്യൂവിലാണ് സംഭവം. റോസ്‌മേരി തോമസ് എന്ന യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് യുവതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു.

rat

യുവതിക്ക് ലഭിച്ച ഫ്രൈ ചെയ്ത എലിയുടെ തല

ഭക്ഷണം കഴിക്കാന്‍ തനിക്കൊപ്പം മകളും സഹോദരിയും ബന്ധുവും ഉണ്ടായിരുന്നതായി റോസ്‌മേരി പറയുന്നു. താനും കുടുംബവും ഭക്ഷണം കഴിക്കാന്‍ മിക്കവാറും ഇവിടെയാണ് എത്തുന്നത്. ഇത്തരത്തിലൊരു സംഭവം തന്നെ ഞെട്ടിച്ചു. റെസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച തന്റെ മകള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടുവെന്നും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നുവെന്നും യുവതി വ്യക്തമാക്കി.

rest

യുവതി കയറിയ മാന്‍ഹട്ടയിലെ റെസ്റ്റോറന്‍റ്

രണ്ട് വര്‍ഷം മുന്‍പ് റെസ്റ്റോറന്റില്‍ ജീവനുള്ള എലികളെ കണ്ട ചിലര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ അന്ന് നടത്തിയ പരിശോധനയില്‍ ഒന്നും തന്നെ കണ്ടെത്തിയില്ലെന്നായിരുന്നു ആരോഗ്യവിഭാഗം അധികൃതര്‍ അന്ന് വ്യക്തമാക്കിയത്. റെസ്‌റ്റോറന്റിന് ‘എ’ ഗ്രേഡ് സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top