ചെന്നൈയിലെ റോഡില്‍ ജ്യോതികയെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിച്ച് സൂര്യ

bike-ride

സൂര്യയും ജ്യോതികയും

കോളിവുഡിലെ താരദമ്പതികളായ സൂര്യയും ജ്യോതികയും കഴിഞ്ഞ ദിവസം ചെന്നൈയിലെ റോഡില്‍ ബൈക്കുമായി ഇറങ്ങി. കാര്യം വേറൊന്നുമല്ല, ജ്യോതികയെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിക്കുകയായിരുന്നു സൂര്യ. സൂര്യ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് ജ്യോതിക ബുള്ളറ്റ് നന്നായി ഓടിച്ചു. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും ജ്യോതികക്കായി സമയം മാറ്റിവെച്ചാണ് സൂര്യ എത്തിയത്. 36 വയതിനിലേ എന്ന ചിത്രത്തിന് ശേഷം ജ്യോതിക നായികയാകുന്ന പുതിയ ചിത്രത്തിന് വേണ്ടിയായിരുന്നു ചെന്നൈയിലെ തിരക്കേറിയ റോഡിലൂടെയുള്ള ബൈക്ക് പരിശീലനം.

suriya

സൂര്യ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പഠിച്ച് പെട്ടെന്ന് തന്നെ ജ്യോതിക തനിയെ ബൈക്ക് ഓടിക്കാന്‍ പഠിച്ചു. ജ്യോതികയുടെ പുതിയ ചിത്രത്തില്‍ ബൈക്ക് ഓടിക്കുന്ന രംഗങ്ങളുണ്ട്.

jo
DONT MISS
Top