സൗദിയില്‍ താമസസ്ഥലത്ത് മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് നടത്തിയ ഏഷ്യന്‍ വംശജന്‍ അറസ്റ്റില്‍

Representational Image

Representational Image

ജിദ്ദ: സൗദിയില്‍ താമസ സ്ഥലത്ത് മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് നടത്തിയ ഏഷ്യന്‍ വംശജനെ അറസ്റ്റ് ചെയ്തു. സൗദി അറേബ്യയിലെ തബൂക്ക് പ്രവിശ്യയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് തൊഴില്‍, സാമൂഹിക വികസനകാര്യ വകുപ്പ് മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ ഖൈല്‍ പറഞ്ഞു.

രാജ്യത്തിന്റെ സ്വദേശിവത്ക്കരണ നയത്തെ അവഹേളിക്കുന്ന നടപടിയാണ് വിദേശി യുവാവില്‍ നിന്നുണ്ടായത്. മൊബൈല്‍ ഫോണ്‍ വില്‍പ്പനയും റിപ്പയറിംഗും പൂര്‍ണമായി സ്വദേശിവത്ക്കരിച്ചിട്ടുണ്ട്. ഇത് ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് തൊഴില്‍, സാമൂഹിക വികസനകാര്യ വകുപ്പ് മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ ഖൈല്‍ പറഞ്ഞു. നിയമം ലംഘിക്കുക, കോമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും മുനിസിപ്പല്‍ ലൈസന്‍സും ഇല്ലാതെ താമസ കേന്ദ്രത്തില്‍ റിപ്പയറിംഗ് കേന്ദ്രം നടത്തുക തുടങ്ങിയ കുറ്റത്തിന് വിവിധ വകുപ്പുകള്‍ പ്രകാരം യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

തൊഴില്‍ നിയയം, വാണിജ്യ നിയമം, മുനിസിപ്പല്‍ നിയമം തുടങ്ങിയ ലഘനങ്ങള്‍ക്കെതിരെ പിഴ ശിക്ഷ നേരിടേണ്ടി വരും. ഇയാളെ സഹായിച്ചവര്‍ക്കും റിപ്പയറിംഗിന് മൊബൈല്‍ ഫോണ്‍ എത്തിക്കുന്ന ഏജന്റുമാരെ കുറിച്ചും അന്വേഷണം നടത്തും. അതേസമയം, സൗദിയിലെ വിവിധ പ്രവിശ്യകളില്‍ പത്ത് ലേഡീസ് മൊബൈല്‍ ഫോണ്‍ ഷോപ്പ് സമുച്ചയങ്ങള്‍ സ്ഥാപിക്കുന്നതിന് സഹായം നല്കുവന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം വര്‍ധിപ്പിക്കും.വനിതകള്‍ക്ക്് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും മൊബൈല്‍ ഫോണ്‍ മേഖലയില്‍ സംരംഭകരാകുന്നതിനും സഹായിക്കുമെന്ന് മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി പറഞ്ഞു. മൊബൈല്‍ ഫോണ്‍ കടകള്‍ പ്രവര്‍ത്തിറക്കുന്ന കോംപ്ലക്‌സുകളില്‍ വനിതാ ജീവനക്കാര്‍ക്കും നിക്ഷേപകര്‍ക്കും അനുയോജ്യമായ സാഹചര്യം ഒരുക്കും. ഇത് ദേശീയ സമ്പദ്‌വ്യവസ്ഥയില്‍ വനിതകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

DONT MISS
Top